പിടികിട്ടാപ്പുള്ളി 14 വര്‍ഷത്തിനുശേഷം പിടിയില്‍

വൈക്കം: 14 വര്‍ഷത്തിനുശേഷം പിടികിട്ടാപ്പുള്ളി പിടിയില്‍. വൈക്കം തെക്കേനട പാക്കുകണ്ടത്തില്‍ ശിവരാമനെയാണ് (52) ഷാഡോ പൊലീസ് കസ്റ്റഡിയിലെടുത്തത്. 2002 ലാണ് കേസിനാസ്പദമായ സംഭവം. പിച്ചളയില്‍ ഉണ്ടാക്കിയ ഗണപതി വിഗ്രഹത്തില്‍ സ്വര്‍ണം പൂശി പഞ്ചലോഹ വിഗ്രഹമാണെന്ന് തെറ്റിദ്ധരിപ്പിച്ച്, തലശ്ശേരിയിലത്തെി വില്‍പനക്ക് ശ്രമം നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. അറസ്റ്റിലായ ഇയാള്‍ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. തുടര്‍ന്ന് തലശ്ശേരി സി.ജെ.എം കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. കഴിഞ്ഞദിവസം ജില്ലാ പൊലീസ് മേധാവി സതീഷ് ബിനോക്ക് ഇയാള്‍ നാട്ടിലത്തെിയതായി രഹസ്യ വിവരം ലഭിക്കുകയും തുടര്‍ന്ന് അഡീഷനല്‍ എസ്.ഐ ഇ.കെ. അസീസ്, ഷാഡോ പൊലീസ് അംഗങ്ങളായ കെ. നാസര്‍, പി.കെ. ജോളി എന്നിവര്‍ ചേര്‍ന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജാമ്യത്തിലിറങ്ങിയശേഷം സമാന രീതിയിലുള്ള തട്ടിപ്പ് നടത്തിയതിന് ഇയാള്‍ക്കെതിരെ മാവേലിക്കര പൊലീസ് സ്റ്റേഷനില്‍ കേസ് നിലവിലുണ്ട്. കോടതികളില്‍ സൂക്ഷിക്കപ്പെട്ടിരുന്ന വാഹനങ്ങള്‍ ലേലം ചെയ്യുന്നതാണെന്ന് പരസ്യപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതിന് തോപ്പുംപടി കോടതിയില്‍ കേസുണ്ട്. പ്രതിയെ ബുധനാഴ്ച തലശ്ശേരി കോടതിയില്‍ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.