കോട്ടയം: കോടിമതയിലെ നഗരസഭയുടെ മത്സ്യമാര്‍ക്കറ്റ് ആധുനീകരിക്കുന്നതിന്‍െറ ഭാഗമായുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ബുധനാഴ്ച തുടങ്ങും. കേന്ദ്രഫിഷറീസ് വകുപ്പിന് കീഴിലുള്ള നാഷനല്‍ ഫിഷറീസ് ഡെവലപ്മെന്‍റ് ബോര്‍ഡിന്‍െറ കണ്‍സള്‍ട്ടന്‍സിക്കാണ് നിര്‍മാണച്ചുമതല. ആധുനികരീതിയിലെ കെട്ടിടസമുച്ചയം, മൊത്തവ്യാപാരത്തിനും ചെറുകിട വ്യാപാരത്തിനും പ്രത്യേകം സ്റ്റാളുകള്‍, ആധുനിക ശീതികരണ യൂനിറ്റുകള്‍, ഐസ് പ്ളാന്‍റുകള്‍, തൊഴിലാളികള്‍ക്കുള്ള വിശ്രമമുറി, ഗതാഗതസംവിധാനങ്ങള്‍, മലിനജല സംസ്കരണ യൂനിറ്റ്, ടോയ്ലറ്റ് സംവിധാനം എന്നീ സജ്ജീകരണം ഉണ്ടാകും. ഏകദേശം 2. 75 കോടി ചെലവഴിച്ചുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമിടുന്നത്. ആധുനികസംവിധാനങ്ങളോടെയുള്ള 47 മത്സ്യവിപണന സ്റ്റാളുകള്‍ ഉണ്ടാകും. ഒരു വര്‍ഷംകൊണ്ട് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിക്ക് 2.02 കോടി നാഷനല്‍ ഫിഷറീസ് ഡെവലപ്മെന്‍റ് ബോര്‍ഡ് നല്‍കും. പുതിയ സമുച്ചയം നിര്‍മിക്കുന്നതിനായി നിലവിലുണ്ടായിരുന്ന സ്റ്റാളുകള്‍ കഴിഞ്ഞ ദിവസം നഗരസഭ പൊളിച്ചുമാറ്റിയിരുന്നു. ഇവിടെ കച്ചവടം നടത്തിയിരുന്നവര്‍ക്കായി പഴയ മാര്‍ക്കറ്റിന് എതിര്‍വശത്തെ ഉണക്കമീന്‍ ചന്തയോട് ചേര്‍ന്ന് താല്‍ക്കാലിക ഷെഡ് നിര്‍മിച്ച് വിപണി സൗകര്യം ഒരുക്കിയതായി നഗരസഭാധികൃതര്‍ അറിയിച്ചു. അതേസമയം, ചില വ്യാപാരികള്‍ക്ക് വിപണനസൗകര്യം ലഭ്യമാക്കിയില്ല എന്നാരോപിച്ച് തര്‍ക്കങ്ങള്‍ തുടരുകയാണ്. പഴയ മാര്‍ക്കറ്റില്‍നിന്നുള്ള വ്യാപാരികള്‍ക്കു താല്‍ക്കാലിക സംവിധാനമൊരുക്കുന്നതിന്‍െറ പേരില്‍ ചൊവ്വാഴ്ചയും വാക്കേറ്റമുണ്ടായി. പഴയ മാര്‍ക്കറ്റില്‍നിന്ന് ആദ്യമത്തെിയവര്‍ സുപ്രധാന സ്ഥലങ്ങള്‍ കൈവശപ്പെടുത്തിയെന്നും അവസാനമത്തെിയവര്‍ക്ക് അപ്രധാനമായ സ്ഥലങ്ങളാണു ലഭിച്ചതെന്നുമാരോപിച്ചാണു തര്‍ക്കം. പ്രശ്നം പരിഹരിക്കാന്‍ വെസ്റ്റ് പൊലീസും സ്ഥലത്തത്തെി. എന്നാല്‍, തീരുമാനമുണ്ടാകാത്ത സാഹചര്യത്തില്‍ നഗരസഭാ ആസ്ഥാനത്ത് വ്യാപാരികളുമായി ചര്‍ച്ച തുടരുമെന്ന് അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.