ചക്കിട്ടപ്പാറയിലേക്ക് ബസ് സര്‍വിസ്

ഈരാറ്റുപേട്ട: കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍നിന്ന് കോഴിക്കോട് ചക്കിട്ടപ്പാറയിലേക്ക് ബസ് സര്‍വിസ് ആരംഭിച്ചു. പാലാ, എറണാകുളം, ആലുവ, അങ്കമാലി, തൃശൂര്‍, കോഴിക്കോട് വഴി പോകുന്ന ഫാസ്റ്റ് പാസഞ്ചര്‍ ഈരാറ്റുപേട്ടയില്‍നിന്ന് രാവിലെ 7.40ന് സര്‍വിസ് ആരംഭിക്കും. രാത്രി ഒമ്പതിന് ചക്കിട്ടപ്പാറയില്‍ എത്തും. രാത്രി 10.45ന് തിരികെ പുറപ്പെടും. ഈരാറ്റുപേട്ട എ.ടി.ഒ പൊന്നപ്പന്‍ സര്‍വിസ് ഉദ്ഘാടനം ചെയ്തു. സതീഷ്കുമാര്‍, രമേശ് ബാബു, പി.എച്ച്. അഷറഫ് തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.