പാലാ: പാലമുണ്ടായിട്ടും കിഴപറയാര്‍, പാറപ്പള്ളി പ്രദേശവാസികള്‍ക്ക് കടത്തുവള്ളംതന്നെ ആശ്രയം. പാലാ നഗരസഭയെയും മീനച്ചില്‍ പഞ്ചായത്തിലെ ഉള്‍പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന് കളരിയാമ്മാക്കല്‍ പാലത്തിന്‍െറയും ചെക്ഡാമിന്‍െറയും നിര്‍മാണം പൂര്‍ത്തിയായിട്ടും അപ്രോച്ച് റോഡുകള്‍ നിര്‍മിക്കാത്തതാണ് നാട്ടുകാരെയും കുട്ടികളെയും വലക്കുന്നത്. അപ്രോച്ച് റോഡിനുള്ള തുക അനുവദിക്കാത്തതാണ് നിര്‍മാണം വൈകിപ്പിക്കുന്നത്. പാലത്തിലേക്കുള്ള റോഡിനായി മുനിസിപ്പല്‍ പ്രദേശത്ത് 12 മീറ്റര്‍ വീതിയിലും പഞ്ചായത്ത് പ്രദേശത്ത് 15 മീറ്റര്‍ വീതിയിലും സ്ഥലമെടുപ്പ് നടപടികള്‍ പൂര്‍ത്തീകരിക്കാനുണ്ട്. ഒരു സ്ഥലമുടമക്ക് മാത്രമാണ് പരാതിയുള്ളത്. ശേഷിച്ചവര്‍ സര്‍ക്കാര്‍ നിശ്ചയിച്ച വിലക്ക് ഭൂമി വിട്ടുനല്‍കാന്‍ തയാറാണ്. പരാതിക്കാരന്‍െറ സ്ഥലമേറ്റെടുപ്പിന് കോടതിയുടെ ഉത്തരവ് കാത്തിരിക്കുകയാണ്. പാലം മുതല്‍ പാലാ-പൊന്‍കുന്നം റോഡിലെ കുറ്റിലാംവരെ ഒന്നര കിലോമീറ്റര്‍ ദൂരത്തിലാണ് അപ്രോച്ച്റോഡ് നിര്‍മിക്കുന്നത്. മുനിസിപ്പല്‍ പ്രദേശത്ത് നിലവില്‍ റോഡ് ഉണ്ടെങ്കിലും വീതികൂട്ടി നിര്‍മിക്കേണ്ടതുണ്ട്. മഴക്കാലമത്തെിയതോടെ കുത്തിയൊഴുകുന്ന മീനച്ചിലാറ്റിലൂടെയാണ് സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ കടത്തുകടന്ന് മറുകരയത്തെുന്നത്. ചെട്ടിക്കടവിലും മൂക്കന്‍തോട്ടം കടവിലും കടത്തുണ്ട്. നിറഞ്ഞൊഴുകുന്ന പുഴയിലൂടെ തോണി മറുകരയത്തെുംവരെ പ്രാര്‍ഥനയോടെ നോക്കിനില്‍ക്കുന്ന രക്ഷിതാക്കള്‍ പതിവ് കാഴ്ചയാണ്. കോടികള്‍ മുടക്കി പണിത പാലത്തിലേക്ക് നാട്ടുകാര്‍ക്ക് കാല്‍നടയായിപോലും സഞ്ചരിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ്. ഇപ്പോള്‍ സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ പാലം അവസാനിക്കുന്ന സ്ഥിതിയാണ്്. പാലം പൂര്‍ത്തിയായെങ്കിലും യാത്ര തുടങ്ങാന്‍ സമീപവാസികള്‍ ഇനിയും കാത്തിരിക്കേണ്ടിവരും. പാലത്തിന്‍െറ തൂണുകളുടെ അടിഭാഗത്താണ് തടയണ നിര്‍മിച്ചിരിക്കുന്നത്്. ഇതോടെ, ഈമേഖലയിലെ കുടിവെള്ളക്ഷാമത്തിന് വലിയൊരളവോളം പരിഹാരമാകും. രണ്ട് കിലോമീറ്ററോളം ദൂരത്തില്‍ ജലസമൃദ്ധമാണ്. മീനച്ചിലാറില്‍നിന്ന് വെള്ളം പമ്പുചെയ്ത് വിതരണം ചെയ്യുന്ന നിരവധി പദ്ധതികളാണ് ഈ മേഖലയിലുള്ളത്. പാലത്തിന്‍െറയും ചെക്് ഡാമിന്‍െറയും നിര്‍മാണത്തിനായി 5.61 കോടി രൂപയാണ് അനുവദിച്ചിരുന്നത്. ജലസേചന വകുപ്പിനായിരുന്നു നിര്‍മാണച്ചുമതല. 7.5 മീറ്റര്‍ വീതിയിലും 75 മീറ്റര്‍ നീളത്തിലുമാണ് പാലം പണിതത്്. പാലായില്‍ പുതിയതായി നിര്‍മിക്കുന്ന റിങ് റോഡില്‍ ഉള്‍പ്പെടുത്തിയാണ് അപ്രോച്ച് റോഡ് നിര്‍മിക്കാന്‍ ലക്ഷ്യമിട്ടത്. പാലം ഉപയോഗ രഹിതമായതോടെ പാലത്തിലും അപ്രോച്ച് റോഡിനായി അളന്ന് തിട്ടപ്പെടുത്തിയ സ്ഥലങ്ങളിലും സാമൂഹിക വിരുദ്ധരുടെ ശല്യമാണ്. ഈ ഭാഗത്ത് സംഘം ചേര്‍ന്നുള്ള മദ്യപാനവും അനാശാസ്യപ്രവര്‍ത്തനവും വര്‍ധിക്കുകയാണ്. നഗരത്തിലെ പല ക്രിമിനലുകളുടെയും താവളമാണ് പ്രദേശമെന്ന് നാട്ടുകാര്‍ പറയുന്നു. അടുത്തിടെയായി കഞ്ചാവ് സംഘങ്ങളും വില്‍പനക്കാരും സജീവമായിട്ടുണ്ട്. പാലവും അപ്രോച്ച് റോഡും പൂര്‍ത്തിയായാല്‍ പ്രദേശത്ത് വികസനമത്തെും. പാലാ-ഭരണങ്ങാനം റോഡിന് സമാന്തരപാതയായും ഉപയോഗിക്കും. കൂടാതെ കെ.എം. മാണിയുടെ പദ്ധതിയായ നഗരത്തിലെ റിങ് റോഡ് ശൃഖലയില്‍ ഉള്‍പ്പെടുന്നതാണ് പാലവും റോഡും. പാറപ്പള്ളി, കിഴപറയാര്‍ പ്രദേശത്തെ ഹൈവേയുമായി ബന്ധിപ്പിക്കുന്ന മഴുവന്‍ചേരി-പാറക്കടവ് റോഡും വികസിപ്പിക്കാന്‍ നടപടിയുണ്ടാകണമെന്ന് മുന്‍ വാര്‍ഡംഗവും സാമൂഹികപ്രവര്‍ത്തകനുമായ സണ്ണി വെട്ടം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.