കാര്‍ വര്‍ക്ഷോപ്പില്‍ തീപിടിത്തം; രണ്ടു കാര്‍ പൂര്‍ണമായും കത്തിനശിച്ചു

പെരുവ: കാര്‍ വര്‍ക്ഷോപ്പില്‍ തീപിടിത്തം. രണ്ടു കാര്‍ പൂര്‍ണമായും കത്തിനശിച്ചു. ഫയര്‍ഫോഴ്സത്തെി തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അഞ്ചു ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായി. കാരിക്കോട് കൈയ്യൂരിക്കല്‍ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഇരുമ്പയം പുല്ലാട്ടുകുഴിയില്‍ സനലിന്‍െറ ഫ്രണ്ട്സ് മാരുതി കാര്‍ വര്‍ക്ഷോപ്പിനാണ് ശനിയാഴ്ച വൈകുന്നേരം അഞ്ചോടെ തീപിടിത്തമുണ്ടായത്. വര്‍ക്ഷോപ്പിനുള്ളില്‍ വെല്‍ഡിങ് ജോലികള്‍ ചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ തീപ്പൊരികള്‍ ചിതറിവീണാണ് അപകടമുണ്ടായത്. വെല്‍ഡിങ് ജോലിയുള്‍പ്പെടെ അറ്റകുറ്റപ്പണിക്കായി വര്‍ക്ഷോപ്പിലുണ്ടായിരുന്ന രണ്ടു കാറാണ് പൂര്‍ണമായും കത്തിനശിച്ചത്. വര്‍ക്ഷോപ്പിന്‍െറ കുറച്ചുഭാഗവും കത്തിനശിച്ചിട്ടുണ്ട്. കാറിന്‍െറ അടിഭാഗത്ത് വെല്‍ഡിങ് ചെയ്യുന്നതിനിടയിലാണ് സംഭവം. വെള്ളൂര്‍ എച്ച്.എന്‍.എല്ലില്‍നിന്നുമത്തെിയ ഫയര്‍ഫോഴ്സ് തീയണച്ചില്ലായിരുന്നെങ്കില്‍ ഗ്യാസിന് തീപിടിച്ച് വന്‍ ദുരന്തം ഉണ്ടായേനെ. എച്ച്.എന്‍.എല്ലിലെ ഫയര്‍മാന്‍ സതീശന്‍െറ നേതൃത്വത്തില്‍ വര്‍ഗീസ്, കണ്ണന്‍, ജസ്റ്റിന്‍ എന്നിവരാണ് തീയണച്ചത്. കടുത്തുരുത്തിയില്‍നിന്നും പിറവത്തുനിന്നും അഗ്നിശമനസേന എത്തിയിരുന്നു. പഞ്ചായത്ത് അംഗം ജിജി സുരേഷ് വെള്ളൂര്‍ എസ്.ഐ പ്രദീപ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.