കോട്ടയം: വിദ്യാലയ പരിധിയിലെ പുകയില ഉല്‍പന്ന കച്ചവടത്തിനെതിരെ ശക്തമായ നടപടിക്ക് ജില്ലാ പൊലീസ്. സ്കൂള്‍, കോളജുകള്‍ എന്നിവയുടെ 150 മീറ്റര്‍ പരിധിയില്‍ യാതൊരുവിധ പുകയില ഉല്‍പന്നങ്ങളും കച്ചവടം നടത്താനോ സൂക്ഷിക്കാനോ അനുവദിക്കുകയില്ളെന്ന് ജില്ലാ പൊലീസ് മേധാവി എസ്. സതീഷ് ബിനോ അറിയിച്ചു. ഇത്തരം കടകളുടെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടി സ്വീകരിക്കും. ഷാഡോ പൊലീസ് സംഘത്തിന്‍െറ നിരീക്ഷണം പട്ടണത്തിന്‍െറ വിവിധ മേഖലകളില്‍ ശക്തമാക്കിയിട്ടുണ്ട്. സ്കൂള്‍ മേഖലയില്‍ പുകയില ഉല്‍പന്നം വിറ്റതിന് കളത്തിപ്പടിയില്‍ രണ്ടു വ്യാപാരികളെ ശനിയാഴ്ച പിടികൂടി. ബോബി ദാസ് (58), തോമസ് ചാക്കോ (65) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവിയുടെ കീഴിലെ ഷാഡോ പൊലീസ് പിടികൂടിയത്. ഇവര്‍ വിദ്യാര്‍ഥികള്‍ക്ക് നിരോധിതവും അല്ലാത്തതുമായ പുകയില ഉല്‍പന്നങ്ങള്‍ വിറ്റത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് അറസ്റ്റ്. കോട്ടയം ഡിവൈ.എസ്.പി ബിജു കെ. സ്റ്റീഫന്‍, നര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി മുഹമ്മദ് കബീര്‍ റാവുത്തര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഈസ്റ്റ് സി.ഐ നിര്‍മല്‍ബോസ്, എസ്.ഐ യു. ശ്രീജിത് എന്നിവരുള്‍പ്പെട്ട ഷാഡോ പൊലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.