കോട്ടയം: സ്വന്തമായി ശൗചാലയമില്ലാത്ത എല്ലാ കുടുംബങ്ങള്‍ക്കും ഒക്ടോബര്‍ ആദ്യവാരത്തോടെ ശുചിത്വമിഷന്‍െറ സഹായത്തോടെ ശൗചാലയങ്ങള്‍ നിര്‍മിച്ചു നല്‍കാന്‍ നടപടി കൈക്കൊള്ളുമെന്ന് കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരുടെയും സെക്രട്ടറിമാരുടെയും ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതു സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം നടത്തുന്ന പ്രവണത അവസാനിപ്പിച്ച് രാജ്യത്തിന് മാതൃകയാകാന്‍ ജില്ല തയാറെടുക്കുകയാണ്. ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളിലായി 17,206 ശൗചാലയങ്ങളും ആറ് മുനിസിപ്പാലിറ്റികളിലായി 1,871 ശൗചാലയങ്ങളുമാണ് നിര്‍മിക്കാന്‍ അവശേഷിക്കുന്നത്. നിലവില്‍ ഒരു ശൗചാലയത്തിന് 15,400 രൂപ സര്‍ക്കാര്‍ ധനസഹായം നല്‍കും. ഗ്രാമപഞ്ചായത്തുകളില്‍ ഈ തുകയില്‍ 12,000 രൂപ സംസ്ഥാന ശുചിത്വമിഷനും 3,400 രൂപ ഗ്രാമപഞ്ചായത്തുകളും വഹിക്കും. മുനിസിപ്പാലിറ്റികളില്‍ 10,067 രൂപ മുനിസിപ്പാലിറ്റിയും 5,333 രൂപ ശുചിത്വമിഷനുമാണ് നല്‍കുന്നത്. 400 ലധികം ശൗചാലയങ്ങള്‍ ജൂലൈ ആദ്യവാരത്തോടെ പൂര്‍ത്തിയാകും. തുടര്‍ന്ന് സെപ്റ്റംബര്‍, ഒക്ടോബര്‍ മാസത്തോടെ പൂര്‍ണമായും പൂര്‍ത്തീകരിക്കും. ഇതിനു മുമ്പ് ശൗചാലയങ്ങള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്‍സെന്‍റീവ് നല്‍കുന്നത് സര്‍ക്കാര്‍ പരിഗണിച്ചുവരുകയാണ്. ശുചിത്വമിഷന്‍ ജില്ലാ കോഓഡിനേറ്ററായ അസിസ്റ്റന്‍റ് ഡെവലപ്മെന്‍റ് കമീഷണര്‍ ജി. കൃഷ്ണകുമാര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ജോത്സന, അസി. കോഓഡിനേറ്റര്‍ ജോര്‍ജ് തോമസ്, ടി.സി. ബൈജു, പ്രോഗ്രാം ഓഫിസര്‍മാരായ നോബിള്‍ സേവ്യര്‍, രാഹുല്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.