കോട്ടയം: പരാതിക്കാരെ തേടി ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍. ഓഫിസുകളിലത്തെുന്നവര്‍ക്ക് ഉദ്യോഗസ്ഥരെക്കുറിച്ച് പരാതികളുണ്ടോയെന്ന് അറിയാനും ജനങ്ങളില്‍ വിജിലന്‍സിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുമായിരുന്നു സംഘത്തിന്‍െറ മിന്നല്‍ സന്ദര്‍ശനം. ശനിയാഴ്ച രാവിലെ മുതല്‍ ജില്ലയിലെ മുഴുവന്‍ വിജിലന്‍സ് ഉദ്യോഗസ്ഥരും അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് വിവിധ ഓഫിസുകളില്‍ എത്തിയത്. പൊലീസ് സ്റ്റേഷനുകള്‍, മുനിസിപ്പല്‍ ഓഫിസുകള്‍, കെ.എസ്.ഇ.ബി ഓഫിസുകള്‍, വില്ളേജ് ഓഫിസുകള്‍, പഞ്ചായത്ത് ഓഫിസുകള്‍ തുടങ്ങി ജില്ലയിലെ 50ഓളം സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥരത്തെി. ഇവിടെ വിവിധ ആവശ്യങ്ങള്‍ക്ക് എത്തിയവരോട് പരാതികള്‍ ഉണ്ടോയെന്ന് അന്വേഷിച്ചു. ചിലര്‍ പറഞ്ഞ ചെറിയ പരാതികള്‍ക്ക് ഉദ്യോഗസ്ഥര്‍ ഇടപെട്ട് പരിഹാരവും ഉണ്ടാക്കി. നേരിലത്തെി പരാതിയുണ്ടോയെന്ന വിജിലന്‍സ് ഉദ്യോഗസ്ഥരുടെ അന്വേഷണം വിവിധ ആവശ്യങ്ങള്‍ക്ക് എത്തിയവര്‍ക്ക് കൗതുകവും പകര്‍ന്നു. കൈക്കൂലിക്കെതിരെ വിജിലന്‍സിന് പരാതി നല്‍കുന്നതിനായി ഫോണ്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ രേഖപ്പെടുത്തി ഓഫിസുകളില്‍ സ്ഥാപിച്ച ബോര്‍ഡുകളും സംഘം പരിശോധിച്ചു. ബോര്‍ഡുകള്‍ ഇല്ലാത്ത സ്ഥാപനങ്ങളില്‍ ഉടന്‍ സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കി. മാഞ്ഞുപോയ ബോര്‍ഡുകള്‍ പെയിന്‍റടിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. വിജിലന്‍സ് ചലിക്കുന്ന സംവിധാനമാകണമെന്ന വിജിലന്‍സ ്ഡയറക്ടര്‍ തോമസ് ജേക്കബിന്‍െറ നിര്‍ദേശപ്രകാരമാണ് ഇത്തരമൊരു പദ്ധതി ജില്ലയില്‍ ആവിഷ്കരിച്ചത്. ക്രമക്കേടുകള്‍ ഉണ്ടോയെന്ന് പരിശോധിക്കാനായിരുന്നില്ല സന്ദര്‍ശനമെന്ന് വിജിലന്‍സ് അധികൃതര്‍ പറഞ്ഞു. എതുനിമിഷവും വിജിലന്‍സ് എത്താമെന്ന സന്ദേശം ജീവനക്കാര്‍ക്ക് നല്‍കാനും ജനങ്ങള്‍ക്ക് വിജിലന്‍സിന് പരാതി നല്‍കാന്‍ പ്രോത്സാഹനവും ലക്ഷ്യമിട്ടാണ് പദ്ധതി ആവിഷ്കരിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുന്നറിയിപ്പില്ലാത്ത ഇത്തരം സന്ദര്‍ശങ്ങള്‍ ഇടക്കിടെ ഉണ്ടാകും. അടുത്തതവണ വിവിധ ഓഫിസുകളില്‍ എത്തുന്നവരോട് കൈക്കൂലി ആവശ്യപ്പെടുന്നുണ്ടോ എന്നതടക്കമുള്ള വിവരങ്ങള്‍ വിശദമായി ശേഖരിക്കാനും തീരുമാനിച്ചിട്ടുണ്ട്. സേവനം മന$പൂര്‍വം വൈകിപ്പിക്കുന്നുണ്ടോയെന്നും അന്വേഷിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.