കോട്ടയം: ചത്തെുപയ്യന്മാരെ കുടുക്കാന്‍ ‘ഓപറേഷന്‍ റോമിയോ’ എന്ന പദ്ധതിയുമായി പൊലീസ്. യുവാക്കളുടെ ഇത്തരം സംഘങ്ങള്‍ ക്രിമിനല്‍ സ്വഭാവത്തിലേക്ക ്വഴുതിവീഴുന്നുവെന്ന കണ്ടത്തെലുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. രസത്തിന് ഒത്തുകൂടുന്ന ഇത്തരം സംഘങ്ങള്‍ പിന്നീട് ലഹരിക്കടിപ്പെടുന്നതായും പൊലീസ് പറയുന്നു. കഞ്ചാവിനും മയക്കുമരുന്നിനും അടിമകളാകുന്ന ഇവര്‍ ലഹരിവസ്തുക്കള്‍ വാങ്ങാന്‍ പണം ലഭിക്കാതെ വരുമ്പോഴാണ് മോഷണം, പിടിച്ചുപറി തുടങ്ങിയ ക്രിമിനല്‍ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതെന്നാണ് പൊലീസിനു ലഭിച്ച വിവരം. ഇത്തരക്കാര്‍ കഞ്ചാവ്, മയക്കുമരുന്ന് വില്‍പനയുടെ കണ്ണികളായും മാറുന്നുണ്ട്. വില്‍പന വര്‍ധിപ്പിക്കുന്നതിന്‍െറ ഭാഗമായി സ്കൂള്‍ വിദ്യാര്‍ഥികളെയടക്കം ഇവര്‍ ഇത്തരം വലയങ്ങളിലേക്ക് ചേര്‍ക്കാം. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളാണ് ഇത്തരം സംഘങ്ങളുടെ വലയില്‍ കൂടുതലായി കുടുങ്ങുന്നത്. ഇത്തരത്തില്‍ സംഘങ്ങള്‍ രൂപപ്പെടാതിരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കും. പ്രത്യേക രീതിയില്‍ മുടിവെട്ടിയും വസ്ത്രധാരണ ചെയ്തും നടക്കുന്ന യുവാക്കളെ നിരീക്ഷിക്കും. ഇവര്‍ സ്ഥിരമായി ഒത്തുകൂടുന്ന സ്ഥലങ്ങളില്‍ പരിശോധനയും നടത്തും. തുടക്കത്തില്‍ ഇവരുടെ വീടുകളിലും മുന്നറിയിപ്പ് നല്‍കും. പിടിച്ചുപറി, മോഷണം, ലഹരി ഉപയോഗം തടുങ്ങിയവയുമായി ബന്ധപ്പെട്ട് ഇത്തരം സംഘത്തിലുള്ളവരെക്കുറിച്ചുള്ള വിവരശേഖരണം നടത്തുകയാണ് പുതിയ പദ്ധതിയുടെ ആദ്യ ഘട്ടം. റെസിഡന്‍റ്സ് അസോസിയേഷന്‍ സഹായത്തോടെ പൊലീസ് ഇന്‍റലിജന്‍സ് വിഭാഗമാണ് യുവാക്കളിലെ ക്രിമിനല്‍ സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നത്. അതത് സ്റ്റേഷന്‍ പരിധിയില്‍ ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ സൂക്ഷിക്കും. പിന്നീട് തുടര്‍ച്ചയായി ഇവരെ നിരീക്ഷിക്കാന്‍ സംവിധാനം ഉണ്ടാക്കും. അതിനായി മഫ്തി പൊലീസ്, ബൈക്കില്‍ പട്രോളിങ് നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സേവനം ലഭ്യമാക്കും. സംഘത്തിലുള്‍പ്പെട്ടവര്‍ പോകുന്ന വഴികള്‍, സംഘം ചേരുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങള്‍ പൊലീസിന്‍െറ നിരീക്ഷണവലത്തിലായിരിക്കും. കുറ്റകൃത്യം നടന്നാല്‍ ആദ്യം ഇവരുടെ പങ്ക് അന്വേഷിക്കും. പൊലീസിന്‍െറ പുതിയ പദ്ധതിക്ക് ജില്ലാ പൊലീസ് മേധാവി എന്‍. രാമചന്ദ്രന്‍, സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി തുടങ്ങിയവരാണ് ചുക്കാന്‍ പിടിക്കുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ പദ്ധതിക്ക് തുടക്കമാകുമെന്ന് ജില്ലാ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.