കോട്ടയം: ജില്ലയുടെ വികസന സമിതിയില്‍ അടിസ്ഥാന വികസന പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യം. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തില്‍ ജില്ലയിലെ വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായി. ഈ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട പദ്ധതികള്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഉടന്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ വികസന സമിതി അറിയിച്ചു. മൂവാറ്റുപുഴ വാലി ജലസേചന പദ്ധതിയുടെ ആദ്യ പ്ളാന്‍ പ്രകാരം തന്നെ പ്രവൃത്തികള്‍ ചെയ്യണമെന്ന് കെ. സുരേഷ്കുറുപ്പ് എം.എല്‍.എ നിര്‍ദേശിച്ചു. അതിരമ്പുഴ ചന്തക്കുളത്തിലേക്ക് പൈപ്പില്‍ വെള്ളം കടത്തിവിടാനുള്ള സൗകര്യം ഉണ്ടാക്കണമെന്നും നിര്‍ത്തിവെച്ച പാലാ-ഓണംതുരുത്ത് കെ.എസ്.ആര്‍.ടി.സി ബസ്സര്‍വിസ് പുനരാരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഓപറേറ്റര്‍മാരുടെ യോഗം വിളിച്ച് എല്ലാവര്‍ക്കും കുടിവെള്ളം കൃത്യമായി എത്തിക്കാനുള്ള നടപടി ജലവിഭവ വകുപ്പ് എടുക്കണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍ദേശിച്ചു. കടത്തുകടവ് പാലം നിര്‍മാണം ഉടന്‍ ആരംഭിക്കണം, അറുപറപാലത്തിന്‍െറ സംരക്ഷണഭിത്തി നിര്‍മിക്കണം, അയ്മനം-ആര്‍പ്പൂക്കര എന്നീ പ്രദേശങ്ങളിലെ പാടശേഖരങ്ങളില്‍ വൈദ്യുതി സംവിധാനം കുറ്റമറ്റതാക്കണം. കോട്ടയത്തും പരിസരങ്ങളിലുമുള്ള കുടിവെള്ള സംവിധാനത്തിലെ അപാകത പരിഹരിക്കണം. മോസ്കോ കവല മുതല്‍ കൊശമറ്റംവരെയുള്ള റോഡ് ഉടന്‍ നന്നാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. കോട്ടയം നഗരം വിജയപുരം, മീനടം, പുതുപ്പള്ളി, വാകത്താനം പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ കുടിവെള്ളം എത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി പേരൂരില്‍ നിര്‍മിക്കുന്ന കിണറിന്‍െറ അശാസ്ത്രീയത പരിഹരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ് നിര്‍ദേശിച്ചു. ഇത് പരിശോധിച്ച് അടുത്ത ജില്ലാ വികസന സമിതിയില്‍ ചീഫ് എന്‍ജിനീയര്‍ വിശദ റിപ്പോര്‍ട്ട് നല്‍കണം. അടുത്ത ആഴ്ചതന്നെ ജലവിഭവ വകുപ്പിന്‍െറ പ്രത്യേക യോഗം ചേരണമെന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞിരപ്പള്ളി ബൈപാസ് നിര്‍മാണത്തിനായി സോഷ്യല്‍ ഇംപാക്ട് പഠനം നടത്തണമെന്ന് എന്‍. ജയരാജ് എം.എല്‍.എ നിര്‍ദേശിച്ചു. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ മാലിന്യ സംസ്കരണ പ്ളാന്‍റിന്‍െറ ഡി.പി.ആര്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍നിന്ന് ലഭ്യമാക്കാന്‍ നടപടി എടുക്കണം. കാഞ്ഞിരപ്പള്ളി മിനിസിവില്‍ സ്റ്റേഷനിലെ ജല അപര്യാപ്തത പരിഹരിക്കണം. മണിമലയാറിന്‍െറ തീരങ്ങളില്‍ അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് പണം മാറി നല്‍കാനുള്ള നടപടി ഉണ്ടാകണം. ഇല്ലിക്കല്‍-വാഗമണ്‍ പ്രദേശങ്ങളില്‍ ടൂറിസ സാധ്യത വര്‍ധിക്കുന്നതിനാല്‍ ഈരാറ്റുപേട്ടയില്‍ ഫയര്‍ സ്റ്റേഷന്‍ അനുവദിക്കാന്‍ നടപടി എടുക്കണമെന്നും ഈരാറ്റുപേട്ട നഗരസഭാ ചെയര്‍പേഴ്സണ്‍ ടി.എം. റഷീദ് നിര്‍ദേശിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എ.ഡി.എം പി. അജന്തകുമാരി അധ്യക്ഷതവഹിച്ചു. എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ ടി.വി. സുഭാഷ്, കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി എം.എച്ച്. ഹനീഫ്, ജില്ലാ പ്ളാനിങ് ഓഫിസര്‍ ടെസ് പി. മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.