കോട്ടയം: കേന്ദ്രസര്‍ക്കാറിന്‍െറ ജനവിരുദ്ധ, തൊഴിലാളിവിരുദ്ധ നയങ്ങള്‍ തിരുത്തണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍.ജി.ഒ യൂനിയന്‍ മാര്‍ച്ചും ധര്‍ണയും നടത്തി. സംസ്ഥാന സര്‍ക്കാറിന്‍െറ ജനപക്ഷ ബദല്‍ നയങ്ങള്‍ക്ക് കരുത്തു പകരുക, വര്‍ഗീയതയെ ചെറുക്കുക, വിലക്കയറ്റം തടയുക, അഴിമതിരഹിതവും കാര്യക്ഷമവുമായ സിവില്‍ സര്‍വിസ് കെട്ടിപ്പടുക്കുക തുടങ്ങിയവയായിരുന്നു മാര്‍ച്ചില്‍ ഉയര്‍ത്തിയ മറ്റു മുദ്രാവാക്യങ്ങള്‍. കോട്ടയം സിവില്‍ സ്റ്റേഷന്‍ പരിസരത്തുനിന്നാരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് ജീവനക്കാര്‍ പങ്കെടുത്തു. എന്‍.ജി.ഒ യൂനിയന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സീമ എസ്. നായര്‍, സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. ഷാജി, ജില്ലാ സെക്രട്ടറി പി.എന്‍. കൃഷ്ണന്‍ നായര്‍, ജില്ലാ പ്രസിഡന്‍റ് കെ.ആര്‍. അനില്‍കുമാര്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തിരുനക്കര പഴയ പൊലീസ് സ്റ്റേഷന്‍ മൈതാനിയില്‍ പ്രകടനം സമാപിച്ചു. തുടര്‍ന്നു നടന്ന ധര്‍ണ എന്‍.ജി.ഒ യൂനിയന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് സുജാത കൂടത്തിങ്കല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് കെ.ആര്‍. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.എന്‍. കൃഷ്ണന്‍ നായര്‍ സ്വാഗതവും ജോയന്‍റ് സെക്രട്ടറി വി.കെ. ഉദയന്‍ നന്ദിയും പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.