ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടത്തൊന്‍ ദീര്‍ഘദൂരം ഓട്ടം: സഹായഹസ്തവുമായി ഷിനു ഓടിയത്തെി, മുണ്ടക്കയത്തേക്കും

മുണ്ടക്കയം: ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടത്തൊന്‍ ദീര്‍ഘദൂരം ഓടുന്ന തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി എസ്.എസ്. ഷിനുവിന്‍െറ കാരുണ്യസ്പര്‍ശം മുണ്ടക്കയത്തും. മുപ്പത്തി ഒന്നാം മൈലിലെ വൃക്കരോഗിയായ മനോജിനെത്തേടിയാണ് ഷിനുവിന്‍െറ സഹായമത്തെിയത്. ദീര്‍ഘദൂര ഓട്ടത്തിലൂടെ കണ്ടത്തെിയ 50,000 രൂപയുടെ ചെക്കാണ് ഷിനു മനോജിന്‍െറ കുടുംബത്തിന് കൈമാറിയത്. ഓട്ടത്തിനിടെ കഴിഞ്ഞമാസം കോട്ടയം ജില്ലയിലത്തെിയ ഷിനു മുണ്ടക്കയത്തത്തെിയപ്പോള്‍ ഓട്ടോ ഡ്രൈവര്‍മാരില്‍നിന്നാണ് മനോജിന്‍െറ രോഗത്തെക്കുറിച്ച് അറിയുന്നത്. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ്. രാജുവുമായി ഫോണില്‍ ബന്ധപ്പെട്ട് മനോജിനെക്കുറിച്ചുള്ള വിവരങ്ങള്‍ തേടി. സഹോദരിയുടെ വൃക്ക സ്വീകരിക്കാന്‍ തയാറെടുക്കുന്ന ഓട്ടോ ഡ്രൈവര്‍ കൂടിയായ മനോജിന് അര ലക്ഷം രൂപ വാഗ്ദാനം ചെയ്തു. വ്യാഴാഴ്ച മുണ്ടക്കയത്തത്തെിയ ഷിനു ചെക് പി.സി. ജോര്‍ജ് എം.എല്‍.എ മുഖാന്തരം മനോജിനും കുടുംബത്തിനും കൈമാറി. ചടങ്ങിന് കെ.എസ്. രാജു അധ്യക്ഷതവഹിച്ചു. അഡ്വ. സോണി തോമസ്, നസീമ ഹാരിസ്, ലീലാമ്മ കുഞ്ഞുമോന്‍, കെ.സി. സുരേഷ്, ഗ്ളോറി ആന്‍റണി, വത്സമ്മ തോമസ്, സി.കെ. കുഞ്ഞുബാവ, സുനില്‍ ടി. രാജ്, പി.ഡി. ജോണ്‍, മഞ്ജു ഷനു, രജനി ഷാജി, ജെസി ബാബു, മറിയാമ്മ ആന്‍റണി, രേഖാദാസ്, ജെസി ജേക്കബ് എന്നിവര്‍ പങ്കെടുത്തു. ചികിത്സക്കും ഭക്ഷണത്തിനും പണമില്ലാതെ ക്ളേശിക്കുന്ന പാവങ്ങളെ സഹായിക്കുകയെന്ന ലക്ഷ്യവുമായാണ് കഴക്കൂട്ടം പനയടിപറമ്പ് പെരുമ്പഴത്തൂര്‍ വീട്ടില്‍ ഷിനു ഓട്ടം തുടങ്ങിയത്. ദീര്‍ഘദൂര ഓട്ടത്തിനിടെ ലഭിക്കുന്ന തുക മുഴുവന്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കും. ഇതിനായി ഷിനുവിന്‍െറ നേതൃത്വത്തില്‍ ജീവന്‍ രക്ഷാ മാരത്തോണ്‍ ഫൗണ്ടേഷനും രൂപവത്കരിച്ചിട്ടുണ്ട്. എട്ടു വര്‍ഷത്തിനിടെ കേരളത്തിലങ്ങോളമിങ്ങോളമായി 86,000 കിലോമീറ്ററാണ് ഷിനു ഓടി തീര്‍ത്തത്. 157ഓളം പേര്‍ക്ക് സഹായഹസ്തം നീട്ടി. 43 ലക്ഷം രൂപയുടെ സഹായം നല്‍കി. മുമ്പ് ഓരോ ജില്ലയിലും ഓട്ടത്തിനായി എത്തുമ്പോള്‍ അവിടെയുള്ള സുമനസ്സുകളെ കണ്ടത്തെിയാണ് ആളുകളെ കൂട്ടിയിരുന്നത്. ഇന്ന് ഓരോ ജില്ലയിലും പരിപാടികള്‍ സംഘടിപ്പിക്കാന്‍ പ്രതിഫലം കൈപ്പറ്റാതെ നൂറുകണക്കിനാളുകള്‍ മുന്നോട്ടുവരുന്നുണ്ടെന്നും ഷിനു. കഴിഞ്ഞ ഡിസംബറില്‍ വയനാട്ടിലെ കല്‍പറ്റയില്‍നിന്നാണ് മാരത്തണ്‍ തുടങ്ങിയത്. ഉദ്ഘാടന ദിവസം ലഭിച്ച രണ്ടര ലക്ഷം രൂപ കല്‍പറ്റയില്‍ തന്നെ വിതരണം ചെയ്തു. 10 ജില്ലകള്‍ പിന്നിട്ട ഷിനു പ്രതിദിനം 1000 മുതല്‍ 2000കിലോമീറ്റര്‍ വരെയാണ് ഓടുന്നത്. കടന്നുപോകുന്ന ജില്ലയില്‍ സഹായം ആവശ്യമുള്ളവരെക്കുറിച്ച് ചോദിച്ചറിഞ്ഞ് സഹായിക്കുകയാണ് രീതി. രോഗത്താല്‍ അവശത അനുഭവിക്കുന്ന ദുര്‍ബലവിഭാഗത്തില്‍പെട്ടവരെ കണ്ടത്തെി ആവശ്യമായ സഹായം നല്‍കുകയാണ് ഫൗണ്ടേഷന്‍െറ ലക്ഷ്യം. നൂറുകണക്കിനു അപേക്ഷകളാണ് ഫൗണ്ടേഷനിലത്തെിയിട്ടുള്ളത്. സഹായം ആവശ്യമായവരെയെല്ലാം സഹായിക്കാനാകുമെന്നാണ് ഷിനുവിന്‍െറ പ്രതീക്ഷ. പത്താം ക്ളാസ് പൂര്‍ത്തിയാക്കുമ്പോള്‍ സംസ്ഥാനത്തെ ദീര്‍ഘദൂരം ഓട്ടക്കാരില്‍ ഒരാളായിരുന്നു ഷിനു. ലഭിച്ച സര്‍ട്ടിഫിക്കറ്റുകളുടെ ബലത്തില്‍ ഏതെങ്കിലും സര്‍ക്കാര്‍ ജോലിക്കു ശ്രമിച്ചില്ല. ജോലി വാഗ്ദാനവുമായത്തെിയ അധികാരികളെയും സ്നേഹപൂര്‍വം നിരസിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍െറ കുപ്പായം തന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുമെന്നാണ് ഷിനുവിന്‍െറ വിശ്വാസം. അച്ഛനും അമ്മയും ഉള്‍പ്പെടുന്ന കുടുംബത്തിന് തിരുവനന്തപുരത്തെ പച്ചക്കറി വ്യാപാരം മതിയെന്നും ഷിനു കൂട്ടിച്ചേര്‍ക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.