കോട്ടയം: ജില്ലാ എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചിന് കീഴീല്‍ പ്രവര്‍ത്തിക്കുന്ന എംബ്ളോയബിലിറ്റി സെന്‍റര്‍ സ്വകാര്യ മേഖലയിലെ തൊഴില്‍ അന്വേഷകര്‍ക്ക് ജോലിനല്‍കി എംപ്ളോയബിറ്റി സെന്‍റര്‍ കാര്യക്ഷമമാക്കുന്നു. ടെലികോളര്‍ തസ്തികകളിലേക്കുള്ള ജോബ് ഡ്രൈവ് 21ന് രാവിലെ 10ന് എംപ്ളോയബിലിറ്റി സെന്‍ററില്‍ നടത്തും. അടുത്ത ജോബ് ഫെയര്‍ 23ന് രാവിലെ 10ന് ചങ്ങനാശേരി എന്‍.എസ്.എസ് ഹിന്ദു കോളജില്‍ നടത്തും. രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കാണ് ജോബ് ഫെയറില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കിയിരിക്കുന്നത്. എങ്കിലും സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കും. 250 രൂപ നല്‍കി ഉദ്യോഗാര്‍ഥികള്‍ക്ക് ആജീവനാന്ത രജിസ്ട്രേഷന്‍ നടത്താം. 18-35 പ്രായപരിധിയില്‍ വരുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാം. 1000 രൂപ ആജീവനാന്ത രജിസ്ട്രേഷന്‍ നല്‍കി സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഉദ്യോഗാര്‍ഥികളെ എംപ്ളോയബിലിറ്റി സെന്‍ററില്‍നിന്ന് തെരഞ്ഞെടുക്കാം. ജോബ് ഫെയറില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി, ബയോഡാറ്റയുടെ മൂന്ന് കോപ്പി, തിരിച്ചറിയല്‍ രേഖയുടെ കോപ്പിയും നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ‘employability centre kottayam’ എന്ന ഫേസ്ബുക് പേജ് സന്ദര്‍ശിക്കാം. ഫോണ്‍നമ്പര്‍: 0481 2563451/ 9961760233/9605774945
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.