കോട്ടയം: നാഗമ്പടം നടപ്പാലത്തിന്‍െറ നവീകരണവുമായി ബന്ധപ്പെട്ട് റെയില്‍വേയും കോട്ടയം നഗരസഭയും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തിന് പരിഹാരമായില്ല. നിര്‍മാണച്ചെലവിനെച്ചൊല്ലി നിലനില്‍ക്കുന്ന ഭിന്നതക്ക് പരിഹാരം കാണാന്‍ എ.ഡി.എം അജന്താ കുമാരിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ഇരുകൂട്ടരും നിലപാടില്‍ ഉറച്ചുനിന്നു. പാലം നവീകരണത്തിനായി റെയില്‍വേ തയാറാക്കിയ എസ്റ്റിമേറ്റ് അനുസരിച്ച് 15 ലക്ഷം നിര്‍മാണച്ചെലവും 13.5 ലക്ഷം നടത്തിപ്പ് ചെലവുമാണ്. ആകെ 28.5 ലക്ഷം രൂപ അടച്ചാല്‍ മാത്രമേ ടെന്‍ഡര്‍ നടപടിയുമായി മുന്നോട്ടു പോകാന്‍ കഴിയുകയുള്ളൂവെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു. നടത്തിപ്പുചെലവായി റെയില്‍വേ ആവശ്യപ്പെടുന്ന 13.5 ലക്ഷം രൂപ നല്‍കാന്‍ കഴിയില്ളെന്ന് നഗരസഭ അധികൃതരും വ്യക്തമാക്കി. നഗരസഭയുടെ നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കുമ്പോള്‍ വലിയതുക ചെലവഴിക്കാന്‍ കഴിയില്ല. പാലം ഉപയോഗിക്കുന്നവരില്‍ ഭൂരിഭാഗവും റെയില്‍വേ യാത്രക്കാരാണ്. പാലത്തിന്‍െറ നിര്‍മാണച്ചെലവായ 15 ലക്ഷം രൂപ അടച്ചുകഴിഞ്ഞതായും നഗരസഭാ ചെയര്‍പേഴ്സണ്‍ ഡോ. പി.ആര്‍. സോന യോഗത്തില്‍ അറിയിച്ചു. തുക കുറക്കുന്ന കാര്യത്തില്‍ ന്യൂഡല്‍ഹിയിലെ റെയില്‍വേ മന്ത്രാലയത്തില്‍നിന്നാണ് തീരുമാനം വരേണ്ടതെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഡിവിഷനല്‍ തലത്തിലോ സോണ്‍ തലത്തിലോ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ കഴിയില്ല. ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ റെയില്‍വേ മന്ത്രാലയത്തില്‍ സമ്മര്‍ദം ചെലുത്തി അനുകൂല തീരുമാനം എടുപ്പിക്കണമെന്ന നിര്‍ദേശവും റെയില്‍വേ ഉദ്യോസ്ഥര്‍ മുന്നോട്ടുവെച്ചു. തിരുവനന്തപുരത്തെ ഉദ്യോഗസ്ഥര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ളെന്നും ഇവര്‍ വ്യക്തമാക്കി. നേരത്തേ പാലം നിര്‍മിക്കാനായി നഗരസഭ റെയില്‍വേക്ക് നല്‍കിയ 45 ലക്ഷം രൂപയില്‍ ഏഴു ലക്ഷം രൂപ തിരികെ ലഭിക്കാനുണ്ടെന്ന് ചെയര്‍പേഴ്സണ്‍ പറഞ്ഞു. ഈ തുക നടത്തിപ്പു ചെലവില്‍ കുറവു ചെയ്യാന്‍ കഴിയുമോ എന്ന് പരിശോധിക്കാമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ടി.ആര്‍.ഡി ചെലവായ അഞ്ചു ലക്ഷം രൂപയും പുന$പരിശോധിക്കുമെന്ന് റെയില്‍വേ പ്രതിനിധികള്‍ അറിയിച്ചു. പാലം അപകടാവസ്ഥയിലാണ്. സ്ളാബുകളും പാലത്തിന്‍െറ അടിയിലുള്ള ഇരുമ്പുചാനലുകളും പൂര്‍ണമായും മാറ്റി സ്ഥാപിക്കണം. അതിനാലാണ് വലിയ തുക ചെലവഴിക്കേണ്ടി വരുന്നതെന്നും റെയില്‍വേ പ്രതിനിധികള്‍ അറിയിച്ചു. സ്റ്റേഷനിലേക്ക് ഒറ്റക്കവാടമെന്ന നിര്‍ദേശമാണ് ഉന്നതതലത്തില്‍നിന്ന് ലഭിക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. പുതിയ എസ്റ്റിമേറ്റ് എന്ന ആവശ്യവും നഗരസഭ മുന്നോട്ടുവെച്ചു. ഇത് തയാറാക്കാമെന്ന് റെയില്‍വേ അറിയിച്ചു. കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാണ് നഗരസഭ ആലോചിക്കുന്നത്. നിര്‍മാണച്ചെലവ് റെയില്‍വേക്ക് നല്‍കാന്‍ കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. അതേസമയം, നടത്തിപ്പു ചെലവ് വഹിക്കാന്‍ കഴിയില്ളെന്നാണ് നഗരസഭ നിലപാട്. എന്നാല്‍, എസ്റ്റിമേറ്റ് തുക മുഴുവന്‍ നല്‍കാതെ നിര്‍മാണം നടത്താന്‍ കഴിയില്ളെന്നാണ് റെയില്‍വേയുടെ വാദം. ഇരുകൂട്ടരും തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടെ കേടുപാട് സംഭവിച്ച പാലത്തില്‍നിന്ന് കഴിഞ്ഞദിവസം ഒരാള്‍ വീണുമരിച്ചു. തുടര്‍ന്നാണ് ഒത്തുതീര്‍പ്പ് ഫോര്‍മുല കണ്ടത്തൊന്‍ ബുധനാഴ്ച എ.ഡി.എം യോഗം വിളിച്ചത്. ഇതിലും തീരുമാനമുണ്ടാകാതിരുന്നതോടെ പാലം നവീകരണം നീളുമെന്ന് ഉറപ്പായി. യോഗത്തില്‍ മുന്‍തീരുമാനപ്രകാരം പാലത്തിലെ പ്രവേശം പൂര്‍ണമായി അടച്ചിട്ടുണ്ടെന്ന് റെയില്‍വേ ഉദ്യോഗസ്ഥരും വെളിച്ച ക്രമീകരണം പുന$സ്ഥാപിച്ചതായി നഗരസഭയും അറിയിച്ചു. അതേസമയം, പാലവുമായി മുന്നോട്ട് പോകാന്‍ റെയില്‍വേക്ക് താല്‍പര്യമില്ളെന്നാണ് സൂചന. വൈസ്ചെയര്‍പേഴ്സണ്‍ ജാന്‍സി ജയിംസ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ജോസ് പുലിക്കുന്ന്, ഷൈലജ, കൗണ്‍സിലര്‍മാരായ ടി.സി. റോയി, എസ്. ഗോപകുമാര്‍, സാബു പുളിമൂട്ടില്‍, ജോബി ജോണ്‍സണ്‍, ആര്‍.ഡി.ഒ രാമദാസ്, ഡെപ്യൂട്ടി കലക്ടര്‍ ജയമോഹന്‍, റെയില്‍വേ ഡിവിഷനല്‍ സീനിയര്‍ എന്‍ജിനീയര്‍ ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.