മൊബൈല്‍ ഫോണിന് പണം നല്‍കി; കിട്ടിയത് ദേവീരൂപവും ലോക്കറ്റും

മുണ്ടക്കയം: സമ്മാനം പ്രതീക്ഷിച്ചു കാത്തിരുന്നു കിട്ടിയത് ദേവീരൂപം. മൊബൈല്‍ ഫോണ്‍ സമ്മാനമായി ലഭിക്കും എന്ന ഫോണ്‍ വിളിക്ക് മറുപടി നല്‍കിയ ആള്‍ക്ക് 3200 രൂപ മുടക്കിയപ്പോള്‍ ലഭിച്ചത് ദേവീരൂപവും ലോക്കറ്റുകളും. പുഞ്ചവയല്‍ തോട്ടുങ്കല്‍ സണ്ണിതോമസാണ് ഫോണ്‍വിളി തട്ടിപ്പിന് ഇരയായത്. ജൂണ്‍ 28ന് സണ്ണിയുടെ ഫോണിലേക്ക് ഒരു വിളി വന്നു. താങ്കളുടെ ഫോണ്‍ നമ്പറിന് നറുക്കെടുപ്പിലൂടെ സമ്മാനം ലഭിച്ചെന്നും 40,000 രൂപ വിലയുള്ള സ്മാര്‍ട്ട് ഫോണ്‍ സമ്മാനമായി താങ്കളുടെ വിലാസത്തില്‍ അയച്ചു നല്‍കാമെന്നുമായിരുന്നു വാഗ്ദാനം. എന്നാല്‍, ഇതിനോട് അന്ന് സണ്ണി പ്രതികരിച്ചില്ല. തൊട്ടടുത്ത ദിവസം വീണ്ടും വിളിവന്നപ്പോള്‍ സണ്ണി വിലാസം നല്‍കി. രണ്ടു ദിവസം മുമ്പ് ഇതേ നമ്പറില്‍നിന്ന് വിളിച്ച് സമ്മാനം പോസ്റ്റ് ഓഫിസില്‍ എത്തിയിട്ടുണ്ടെന്നും 3200 രൂപ നല്‍കി വാങ്ങണമെന്നും പറഞ്ഞു. 40,000 രൂപയുടെ ഫോണ്‍ അയച്ചുനല്‍കുന്നതിന്‍െറ തുക മാത്രമാണ് 3200 രൂപയെന്നും ഇവര്‍ സണ്ണിയെ ധരിപ്പിച്ചു. ചതി മനസ്സിലാകാതെ സണ്ണി പോസ്റ്റ് ഓഫിസിലത്തെി പണംഅടച്ച് പാര്‍സല്‍ പൊട്ടിച്ചു നോക്കിയപ്പോഴാണ് അതിനുള്ളില്‍ സ്വര്‍ണനിറത്തിലുള്ള ദേവീരൂപവും ലോക്കറ്റും ആമയുടെ ആകൃതിയിലുള്ള കാല്‍പാദങ്ങളുടെ ചെറിയ രൂപങ്ങള്‍ കണ്ടത്. ചതി മനസ്സിലായെങ്കിലും പോസ്റ്റ് ഓഫിസില്‍ അടച്ച പണം സണ്ണിക്ക് നഷ്ടമായി. സുപ്രീം എന്‍റര്‍പ്രൈസസ്, ഡല്‍ഹി വിലാസത്തില്‍നിന്നാണ് പാര്‍സല്‍ ലഭിച്ചത്. പൊലീസില്‍ പരാതി നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.