കോട്ടയം: മികച്ച വിദ്യാര്‍ഥികള്‍ അധ്യാപകരാകും; ക്ളാസ് രഹിതസമയങ്ങളില്‍ ഇവര്‍ വിദ്യ പകരും. അരുവിത്തുറ സെന്‍റ് ജോര്‍ജ്സ് കോളജിലാണ് ‘സ്റ്റുഡന്‍റ് പിയര്‍ ടീച്ചിങ്’ എന്ന പുതുപദ്ധതി നടപ്പാക്കുന്നത്. ഇതോടെ ക്ളാസ്രഹിത സമയങ്ങള്‍ പ്രത്യേക പരിശീലനം നേടിയ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ അധ്യയന മണിക്കൂറുകളായി മാറും. ഓരോ ക്ളാസില്‍നിന്ന് സമര്‍ഥരായ അഞ്ചു വീതം വിദ്യാര്‍ഥികളെ തെരഞ്ഞെടുത്താണ് പരിശീലനം നല്‍കുന്നത്. സമഗ്ര പരിശീലനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. ഡിപാര്‍ട്മെന്‍റുകളുടെ മേല്‍നോട്ടത്തില്‍ ഒഴിവ് ക്ളാസ് സമയങ്ങളില്‍ ഇവര്‍ അധ്യയനത്തിന് നേതൃത്വം നല്‍കും. വിദ്യാര്‍ഥികള്‍ തന്നെ പാഠഭാഗങ്ങള്‍ അവതരിപ്പിക്കുക, അക്കാദമിക് വിഷയങ്ങളില്‍ ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിക്കുക, വിദ്യാര്‍ഥികളില്‍ ആശയരൂപീകരണങ്ങള്‍ക്കും കണ്ടത്തെലുകള്‍ക്കും അവസരമൊരുക്കുക തുടങ്ങി വിദ്യാര്‍ഥി സമൂഹത്തിന്‍െറ ബൗദ്ധികവികാസത്തിനുതകുന്ന സമഗ്രപദ്ധതികളാകും സ്റ്റുഡന്‍റ്സ് പിയര്‍ ടീച്ചിങ്ങിലൂടെ നടപ്പാക്കുകയെന്ന് കോളജ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിലൂടെ വിദ്യാര്‍ഥികളുടെ പഠന-ഗ്രഹനശേഷിയും വര്‍ധിപ്പിക്കാമെന്നും ഇവര്‍ കണക്കുകൂട്ടുന്നു. പദ്ധതിയുടെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10.30ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിക്കും. എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തും. കോളജ് മാനേജര്‍ ഫാ. തോമസ് വെടിക്കുന്നേല്‍ അധ്യക്ഷതവഹിക്കും. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജോര്‍ജുകുട്ടി മുണ്ടമറ്റം രൂപരേഖ സമര്‍പ്പണം നടത്തും. ഡോ. എം.വി. ജോര്‍ജ്കുട്ടി, സ്റ്റാഫ് സെക്രട്ടറി ഡോ. റെജി വര്‍ഗീസ് മേക്കാടന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.