ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയുടെ കാര്‍ഡിയോളജി പ്രധാന തീവ്രപരിചരണ വിഭാഗത്തിന്‍െറ മുന്‍വശത്തും അത്യാഹിത വിഭാഗത്തിന് സമീപം പ്രവര്‍ത്തിക്കുന്ന പൊലീസ് എയ്ഡ്സ് പോസ്റ്റിലും ചോര്‍ച്ച. ചോര്‍ച്ചയത്തെുടര്‍ന്ന് ജീവനക്കാര്‍ മഴവെള്ളം പ്ളാസ്റ്റിക് ബക്കറ്റില്‍ ശേഖരിച്ചാണ് പുറത്തുകൊണ്ടുപോയിക്കളയുന്നത്. ഐ.സി.യുവിന്‍െറ പ്രധാന വാതിലിന്‍െറ മുകള്‍ഭാഗത്തുള്ള സീലിങ് അടര്‍ന്നാണ് മഴവെള്ളം വീഴുന്നത്. വെള്ളത്തില്‍ ചവിട്ടിവേണം ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ക്ക് തീവ്രപരിചരണ വിഭാഗത്തിലേക്ക് പ്രവേശിക്കാന്‍. വാര്‍ഡുകളിലേക്ക് തിരിയുന്ന ഭാഗംകൂടിയായതിനാല്‍ ഇവിടെ കഴിയുന്ന രോഗികള്‍ക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു. 2011 ഫെബ്രുവരി 28നാണ് കാര്‍ഡിയോളജി മന്ദിരം അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് രണ്ടുവര്‍ഷത്തിനുശേഷമാണ് ഈ കെട്ടിടത്തില്‍ രോഗികളെ കിടത്തിച്ചികിത്സിക്കാന്‍ തുടങ്ങിയത്. നിര്‍മാണത്തിലെ അപാകതയാണ് കാലപ്പഴക്കം ചെല്ലാത്ത കെട്ടിടത്തില്‍ ചോര്‍ച്ചയുണ്ടാകാന്‍ കാരണമെന്ന് പറയപ്പെടുന്നു. അത്യാഹിതവിഭാഗത്തിന്‍െറ ഇടതുവശത്ത് പ്രവര്‍ത്തിക്കുന്ന പൊലീസ് എയ്ഡ് പോസ്റ്റിന്‍െറ മേല്‍ക്കൂരയില്‍നിന്ന് ചോര്‍ച്ചയുണ്ട്. മഴവെള്ളം മേശപ്പുറത്ത് വീഴുന്നതിനാല്‍ ഫയലുകളടക്കമുള്ള രേഖകള്‍ ഉദ്യോഗസ്ഥര്‍ കൈയില്‍പിടിച്ചാണ് നില്‍ക്കുന്നത്. മൂന്നുവര്‍ഷം മുമ്പാണ് ഈ മുറിയും അറ്റകുറ്റപ്പണി ചെയ്തത്. നിര്‍മാണത്തിനുശേഷം അധികനാള്‍ ഉപയോഗിക്കാതെയും ശ്രദ്ധിക്കാതെയും കിടന്നതുമൂലമുണ്ടായ പ്രശ്നമാണ് ചോര്‍ച്ചക്ക് കാരണമെന്നും അത് പരിഹരിക്കാന്‍ നിര്‍ദേശം നല്‍കിയെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.