കൊക്കയാറ്റില്‍ ഉപതെരഞ്ഞെടുപ്പ്: ഇടതു മുന്നണിയില്‍ കല്ലുകടി

മുണ്ടക്കയം: കൊക്കയാറ്റില്‍ ഉപതെരഞ്ഞെടുപ്പ് പത്രിക സമര്‍പ്പണം തുടങ്ങി. സി.പി.എമ്മിനു പിന്നാലെ സി.പി.ഐയും സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത് ഇടതു മുന്നണിയില്‍ കല്ലുകടിയായി. കൊക്കയാര്‍ പഞ്ചായത്തിലെ മുളങ്കുന്ന് അഞ്ചാം വാര്‍ഡിലേക്കു ഈമാസം 28നു നടക്കുന്ന ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി വി.എ. ജോസഫ് വടക്കേല്‍ നാമനിര്‍ദേശക പത്രിക സമര്‍പ്പിച്ചു. വ്യാഴാഴ്ച രാവിലെ 11.30ഓടെ മണ്ഡലം നേതാക്കള്‍ക്കൊപ്പം എത്തിയ ജോസഫ് വരണാധികാരികൂടിയായ പഞ്ചായത്ത് സെക്രട്ടറി കെ.ടി. ഷാജി മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. നേതാക്കളായ സണ്ണി തട്ടുങ്കല്‍, എന്‍.ഇ. ഇസ്മായില്‍, ജോസ് ഉള്ളാട്ട്, തോമസ് വാഴചാരി, എം.ബി. ശശിധരന്‍, സ്വര്‍ണലത അപ്പുക്കുട്ടന്‍, സണ്ണി തുരുത്തി പള്ളില്‍, ലിസമ്മ ടോമി, ഐ.സി. ബിപിന്‍, സണ്ണി ജോര്‍ജ് എന്നിവരും പത്രിക സമര്‍പ്പണത്തിനത്തെിയിരുന്നു. ഇടതു മുന്നണിയില്‍ ദീര്‍ഘകാലമായി സി.പി.എം കൈവശംവെച്ചിരുന്ന ഇവിടെ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സി.പി.ഐക്കായിരുന്നു സീറ്റ്. എന്നാല്‍, ഉപതെരഞ്ഞെടുപ്പുണ്ടായതോടെ സി.പി.എമ്മിലെ മുന്‍ ബ്രാഞ്ച് സെക്രട്ടറി കൂടിയായ മാമ്മച്ചന്‍ ലൂക്കോസിനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനമെടുത്തു, പ്രവര്‍ത്തനവും നടത്തിയിരുന്നു. ഇതോടെ സിറ്റിങ് സീറ്റ് വിട്ടു കൊടുക്കാന്‍ തയാറല്ളെന്ന നിലപാടുമായി സി.പി.ഐ രംഗത്തുവന്നു. കഴിഞ്ഞ ദിവസം ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന്‍െറ സാന്നിധ്യത്തില്‍ ചേര്‍ന്ന സി.പി.ഐ പഞ്ചായത്ത് കമ്മിറ്റി സിബി ജോസഫിനെ ഇവിടെ മത്സരിപ്പിക്കാന്‍ തീരുമാനവുമെടുത്തിരുന്നു. ജോസഫ് കേരള കോണ്‍ഗ്രസ് മുന്നണിയിലുള്ളപ്പോള്‍ അവരുടേതായിരുന്നു സീറ്റെന്നും അവര്‍ മുന്നണി വിട്ടതോടെ ഇക്കുറി സി.പി.ഐക്കു നല്‍കുകയുമായിരുന്നു. തങ്ങള്‍ക്ക് അവകാശപ്പെട്ട സീറ്റ് വിട്ടുകൊടുക്കുന്ന പ്രശ്നമില്ളെന്നാണ് സി.പി.ഐ നിലപാട്. 11ാം തീയതി സി.പി.ഐ സ്ഥാനാര്‍ഥി നാമനിര്‍ദേശക പത്രിക സമര്‍പ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. സി.പി.എമ്മും അന്നു പത്രിക സമര്‍പ്പിക്കാനാണ് തീരുമാനം. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാതിരുന്ന ബി.ജെ.പി ഇക്കുറി മത്സരിക്കുന്നുണ്ട്. എന്‍.ഡി.എ സ്വതന്ത്രനായി എസ്.എന്‍.ഡി.പി ശാഖാ ഭാരവാഹിയായ അനീഷ് വാലുപറമ്പിലിനെയാണ് മത്സരിപ്പിക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം വിജയിച്ച ഇവിടെ പഞ്ചായത്ത് അംഗമായ ഷാജി ജോസഫ് മൂന്നു മാസം കഴിഞ്ഞപ്പോള്‍ രാജിവെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഷാജിയുടെ രാജിയോടെ ഇരുമുന്നണിക്കും തുല്യസീറ്റായ ഇവിടെ മുളങ്കുന്ന് വാര്‍ഡില്‍ വിജയിക്കുന്ന മുന്നണിക്കായിരിക്കും ഭരണം ലഭിക്കുക. ഇപ്പോള്‍ കോണ്‍ഗ്രസിലെ സ്വര്‍ണലത അപ്പുക്കുട്ടനാണ് പഞ്ചായത്ത് പ്രസിഡന്‍റ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.