പരിശോധന കാര്യക്ഷമം; പെറ്റിക്കേസുകള്‍ ഇരട്ടിയായി

കോട്ടയം: ഒരാഴ്ചകൊണ്ട് ജില്ലയിലെ പെറ്റിക്കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ജൂണ്‍ 24 മുതല്‍ 30വരെ നടത്തിയ പരിശോധനയിലൂടെയാണ് പെറ്റിക്കേസുകളുടെ എണ്ണത്തില്‍ നൂറുശതമാനം വര്‍ധനയുണ്ടായത്. തൊട്ടുമുമ്പുള്ള ആഴ്ചയില്‍ 7,37,000 കേസുകള്‍ ചാര്‍ജ് ചെയ്ത സ്ഥാനത്താണ് 24 മുതലുള്ള ഒരാഴ്ചത്തെ പരിശോധനയില്‍ 14,48,400 പെറ്റിക്കേസുകളെടുത്തത്. അതേസമയം, അപകടമരണനിരക്ക് കുറഞ്ഞതായാണ് കണക്ക്. തൊട്ടു മുമ്പുള്ള ആഴ്ച 25 വാഹനാപകട മരണം നടന്നപ്പോള്‍ കഴിഞ്ഞ ആഴ്ചയില്‍ അഞ്ചു മരണമാണ് വാഹനാപകടത്തില്‍ ഉണ്ടായത്. ഗതാഗത പരിശോധനാ സംവിധാനം കാര്യക്ഷമമാക്കിയതോടെ അപകടങ്ങള്‍ കുറക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് പറഞ്ഞു. ഹെല്‍മറ്റ് ഇല്ലാതെ സഞ്ചരിക്കുന്നവരില്‍ സ്ത്രീകള്‍ കൂടുതലാണെന്നാണ് കണക്ക്. ഇത് പരിഗണിച്ച് ശനിയാഴ്ച ജില്ലയിലുടനീളം വനിതാ പൊലീസ് നേതൃത്വത്തില്‍ പരിശോധനയുണ്ടാകും. തിരക്കുള്ള റോഡുകളില്‍ വെള്ളവരക്ക് അകത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെ മാത്രമാണ് പിഴ ചുമത്തുന്നതെന്നും ജാഗ്രത പുലര്‍ത്തണമെന്നും പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.