കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി സൗഹൃദസമ്മേളനം നടത്തി

ചങ്ങനാശേരി: കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി ചങ്ങനാശേരി മര്‍കസുല്‍ ഹുദയില്‍ നടത്തിയ ഇഫ്താര്‍ സംഗമത്തിന് മുന്നോടിയായ സൗഹൃദസമ്മേളനം മുനിസിപ്പല്‍ ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ മാത്യു മണമേല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് കെ.എസ്.എം. റഫീഖ് അഹമ്മദ് അധ്യക്ഷത വഹിച്ചു. തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എന്‍. രാജു, ചങ്ങനാശേരി ഫാത്തിമാപുരം പള്ളി വികാരി ഫാ. ജയിംസ് മാളിയേക്കല്‍, പഴയപള്ളി മുസ്ലിം ജമാഅത്ത് പ്രസിഡന്‍റ് എസ്.എം. ഫുവാദ്, മര്‍ക്കസ് വര്‍ക്കിങ് പ്രസിഡന്‍റ് അബ്ദു ലത്തീഫ് മമ്മഫാന്‍, കേരള മുസ്ലിം ജമാഅത്ത് ഫിനാന്‍സ് സെക്രട്ടറി അബ്ദു റഹ്മാന്‍ മൗലവി, മുനിസിപ്പല്‍ കൗണ്‍സിലര്‍ സാജന്‍ ഫ്രാന്‍സിസ്, വാകത്താനം എസ്.ഐ നൗഷാദ്, സോണ്‍ സെക്രട്ടറി പി.എ. സാലി, ജനറല്‍ സെക്രട്ടറി കെ.എം. മുഹമ്മദ്, മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് സാംസന്‍ വലിയപറമ്പില്‍, വാര്‍ഡ് അംഗം മോട്ടി മുല്ലശ്ശേരി, ഗവ. എച്ച്.എസ് ഹെഡ്മാസ്റ്റര്‍ ജയിംസ് ആന്‍റണി, മുഹമ്മദന്‍ യു.പി സ്കൂള്‍ ഹെഡ്മാസ്റ്റര്‍ മുഹമ്മദ് ഫൈസല്‍, എന്‍.എസ്.എസ് പ്രതിനിധി ശ്രീകുമാര്‍, ബി.ജെ.പി പ്രതിനിധി എന്‍. സുനില്‍ കുമാര്‍, എം.എസ്.എസ് ജില്ലാ പ്രസിഡന്‍റ് എന്‍. ഹബീബ്, പ്രിയദര്‍ശിനി അന്‍സാരി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.