കോട്ടയം: ഓട്ടോകളും ടയറും ബാറ്ററിയും ഡീസലും മോഷ്ടിക്കുന്ന രണ്ടുപേരെ ഷാഡോ പൊലീസ് പിടികൂടി. കുമ്മനം അറുപറ വേങ്ങശേരില്‍ ഷാജി (ഉസ്താദ് ഷാജി-42), കൈപ്പുഴ ശാസ്താങ്കല്‍ താമസിക്കുന്ന തിരുവാര്‍പ്പ് ചിറത്തറ ശ്യാം (കുട്ടായി-27) എന്നിവരാണ് അറസ്റ്റിലായത്. ടൗണിലും തിരുവാര്‍പ്പ് മേഖലയില്‍നിന്നുമായി ഓട്ടോകളിലെ ബാറ്ററികളും ടയറും ഡീസലും പെട്രോളും മോഷ്ടിക്കുന്നത് പതിവാക്കിയവരാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. നിരവധി മോഷണ മുതലുകളും രണ്ട് ഓട്ടോയും പൊലീസ് പിടിച്ചെടുത്തു. ആര്‍.സി ബുക്കുകളും ഇവരില്‍നിന്ന് കണ്ടത്തെി. ടൗണിലെ ഓട്ടോ ഡ്രൈവറായ ഷാജി റെക്സിന്‍ വില്‍പന നടത്തുന്നുണ്ട്. കുര്യന്‍ ഉതുപ്പ് റോഡില്‍ കരിക്ക് വില്‍പനക്കാരനായ ശ്യാമിനെതിരെ കടുത്തുരുത്തി, കുറവിലങ്ങാട്, ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ മാല മോഷണത്തിനും കോട്ടയം വെസ്റ്റ് പൊലീസില്‍ വീടുകയറി ആക്രമണത്തിനും കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതുകൂടാതെ ഷാജിയുടെ ഓട്ടോയില്‍ എല്‍.സി.ഡി മോണിറ്റര്‍ പ്രവര്‍ത്തിപ്പിച്ച് ഇതര സംസ്ഥാന തൊഴിലാളികളെ അശ്ളീല ചിത്രങ്ങള്‍ കാണിച്ചും പണം തട്ടിയിരുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്പടിക്കുന്ന സ്ഥലങ്ങളിലത്തെുന്ന ഷാജി ഓട്ടോ നിര്‍ത്തിയശേഷം മോണിറ്റര്‍ പ്രവര്‍ത്തിക്കും. തുടര്‍ന്നു ആറുപേര്‍ക്കായി 10 മിനിറ്റ് നീളുന്ന അശ്ളീല ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഓരോരുത്തരില്‍നിന്ന് 50 രൂപ വീതം വാങ്ങിയായിരുന്നു ചിത്രപ്രദര്‍ശനം. കൂരോപ്പട സ്വദേശിയായ ഓട്ടോ ഡ്രൈവറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്. ജില്ലാ പൊലീസ് മേധാവി എസ്. സതീഷ് ബിനോയുടെ മേല്‍നോട്ടത്തില്‍ ഡിവൈ.എസ്. പി എസ്. സുരേഷ്കുമാര്‍, വെസ്റ്റ് സി.ഐ ഗിരീഷ് പി. സാരഥി, എസ്.ഐ ടി.ആര്‍. ജിജു എന്നിവരുടെ നേതൃത്വത്തില്‍ അഡീഷനല്‍ എസ്.ഐ വി.വി. ഷാജി, ഷാഡോ പൊലീസ് അംഗങ്ങളായ എസ്.ഐ ഡി.സി. വര്‍ഗീസ്, പി.എന്‍. മനോജ്, ഷിബുക്കുട്ടന്‍, ഐ. സജികുമാര്‍, ബിജുമോന്‍ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.