കാര്‍ഷിക വിലത്തകര്‍ച്ച: യൂത്ത്ഫ്രണ്ട്-എം കോട്ടയം ഹെഡ്പോസ്റ്റ് ഓഫിസ് ഉപരോധിച്ചു

കോട്ടയം: റബര്‍ വിലത്തകര്‍ച്ച പരിഹരിക്കണമെന്നും കാര്‍ഷികവിളകള്‍ക്ക് ന്യായവില ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് -എം നടത്തുന്ന സമരം ലക്ഷ്യപ്രാപ്തിവരെ വിട്ടുവീഴ്ചയില്ലാതെ തുടരുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോസഫ് എം. പുതുശ്ശേരി. യൂത്ത്ഫ്രണ്ട്-എം കോട്ടയം ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ നടന്ന ഹെഡ്പോസ്റ്റ് ഓഫിസ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പില്‍ അധ്യക്ഷതവഹിച്ചു. പാര്‍ട്ടി ഓഫിസില്‍ നിന്നാരംഭിച്ച് ടൗണ്‍ചുറ്റി പ്രകടനമായാണ് പ്രവര്‍ത്തകര്‍ ഹെഡ് പോസ്റ്റ് ഓഫിസ് ഉപരോധത്തിനത്തെിയത്. യൂത്ത് ഫ്രണ്ട് -എം സംസ്ഥാന പ്രസിഡന്‍റ് അഡ്വ. പ്രിന്‍സ് ലൂക്കോസ്, കേരള കോണ്‍ഗ്രസ് എം ജില്ലാ സെക്രട്ടറി സണ്ണി തെക്കേടം, ജോസ് പുത്തന്‍കാല, ജോയി സി.കാപ്പന്‍, സോജി മുക്കാട്ടുകുന്നേല്‍, സാജന്‍ കുന്നത്ത്, തോമസുകുട്ടി വട്ടക്കാട്ട്, രാജേഷ് വാളിപ്ളാക്കല്‍, സിറിയക് ചാഴികാടന്‍, എസ്. ജയകൃഷ്ണന്‍, റെജി പോത്തന്‍, ജോസ് പള്ളിക്കുന്നേല്‍, പി.എം. മാത്യു, ജെയിംസ് പെരുമാംകുന്നേല്‍, ബെന്നി ഇളംകാവില്‍, രാജന്‍ കുളങ്ങര, ജോജി കുറിത്തിയാടന്‍, റെക്സോണ്‍ തിരുവാര്‍പ്പ്, തോമസ് കട്ടക്കന്‍, മാത്യു ജോണ്‍, ഷാജി പുതിയാപറമ്പില്‍, ബിറ്റു വൃന്ദാവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.