ഡി.വൈ.എഫ്.ഐയുടെ കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

കോട്ടയം: സോളാര്‍ കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ പൊലീസുമായി സംഘര്‍ഷം. ഡിവൈ.എസ്.പി എസ്. സുരേഷ്കുമാറിന്‍െറ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം കലക്ടറേറ്റിനു മുന്നിലും പരിസരത്തും സംഘര്‍ഷം മുന്‍കൂട്ടികണ്ട് നിലയുറപ്പിച്ചിരുന്നു. പരിസരത്തെ സ്ഥാപനങ്ങളും കടകളും അടക്കാന്‍ പൊലീസ് നിര്‍ദേശിക്കുകയും ചെയ്തു. തിരുനക്കരയില്‍ നിന്നു പ്രകടനമായത്തെിയ പ്രവര്‍ത്തകര്‍ കലക്ടറേറ്റിന്‍െറ മുഖ്യകവാടത്തിനടുത്ത് എത്തിയപ്പോള്‍ തന്നെ പൊലീസിനു നേരെ പ്രകോപനം സൃഷ്ടിച്ചു. തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് തടഞ്ഞതോടെ ഉന്തും തള്ളുമായി. ഷീല്‍ഡ് ഉപയോഗിച്ച് പൊലീസ് തള്ളിയപ്പോള്‍ ചിലര്‍ നിലത്തുവീണു. അതിനിടെ ഒരു പൊലീസുകാരന്‍ കൊടിക്കമ്പ് പിടിച്ചുവാങ്ങിയതോടെ അതിന്‍െറ പേരിലും പ്രകോപനമുണ്ടായി. നേതാക്കള്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.എന്‍. ബിനു സമരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം സ്മിതാ കെ. കൃഷ്ണന്‍കുട്ടി, ജില്ലാ സെക്രട്ടേറിയറ്റംഗം ടി. രഞ്ജിത്, സി.ടി. രഞ്ജിത്, കെ.ആര്‍. അജയ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.