ഷെഫീഖിന്‍െറ മരണത്തില്‍ ദുരൂഹതയെന്ന് ഭാര്യ

കാഞ്ഞിരപ്പള്ളി: നടക്കാന്‍ പോയതിനിടെ വാഹനാപകടത്തില്‍ ഷെഫീഖ് മരണപ്പെട്ട സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ഭാര്യ മുട്ടപ്പള്ളി 40 ഏക്കര്‍ പുതിയാപറമ്പില്‍ സബീന ഷെഫീഖ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. കഴിഞ്ഞ ഡിസംബര്‍ 16 ന് പുലര്‍ച്ചെ നാലിന് നടക്കാന്‍ പോയശേഷം പരിക്കേറ്റ് അവശനിലയില്‍ റോഡില്‍ കിടക്കുന്ന നിലയില്‍ കണ്ടത്തെിയ ഷെഫീഖ് ജനുവരി മൂന്നിന് മരണപ്പെടുകയായിരുന്നു. അജ്ഞാത വാഹനമിടിച്ചതാണ് അപകടകാരണമെന്ന് പൊലീസ് പറയുമ്പോഴും നാളിതുവരെ അപകട സംബന്ധമായ വിവരങ്ങള്‍ അജ്ഞാതമാണ്. 25 ദിവസത്തിനുശേഷം തന്നെ ഭര്‍ത്തൃവീട്ടുകാര്‍ മര്‍ദിച്ച് വീട്ടില്‍നിന്നും പുറത്താക്കിയ സാഹചര്യത്തിലാണ് ഈ സംശയത്തിന് ഇടയാക്കുന്നതെന്നും ഇവര്‍ പറഞ്ഞു. ഭര്‍ത്താവിന്‍െറ മരണം സംബന്ധിച്ചും തനിക്കുണ്ടായ മര്‍ദനം സംബന്ധിച്ചും നീതിപൂര്‍വമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്കും വനിതാ കമീഷനും പരാതി നല്‍കിയതായും സബീന പറഞ്ഞു. ഭര്‍തൃ വീട്ടുകാരുടെ ബന്ധുവായ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍െറ ഇടപെടലാണ് തനിക്ക് നീതി നിഷേധിക്കുന്നതിന് ഇടയാക്കുന്നതെന്ന് ഇവര്‍ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.