യുവാവിനെ വെട്ടിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ സഹോദരന്മാര്‍ അറസ്റ്റില്‍

ചങ്ങനാശേരി: മദ്യപിച്ച് ബഹളംവെച്ചതു ചോദ്യം ചെയ്തതിനു യുവാവിനെ വെട്ടിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ സഹോദരന്മാര്‍ അറസ്റ്റില്‍. ചത്തെിപ്പുഴ പുതുച്ചിറ കാക്കനാട്ട് വീട്ടില്‍ സിജുവിനാണ് (33) വെട്ടേറ്റത്. സംഭവത്തില്‍ കുന്നന്താനം മുക്കട കോളനിയില്‍ കോലോത്ത് മൂലയില്‍ വീട്ടില്‍ സുഗതന്‍ (26), സുബിന്‍ (20) എന്നിവരെയാണ് ചങ്ങനാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 21നാണ് കേസിനാസ്പദമായ സംഭവം. സുബിനും സുഗതനും പഠാണിച്ചിറയിലുള്ള മുത്തശ്ശിയുടെ വീട്ടിലാണ് താമസം. കഴിഞ്ഞ 21ന് രാത്രി 10.30ഓടെ ഇരുവരും പൊതുസ്ഥലത്ത് മദ്യപിച്ചു ബഹളം ഉണ്ടാക്കിയത് സിജുവിന്‍െറ നേതൃത്വത്തില്‍ നാട്ടുകാര്‍ ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതരായി സുഗതനും സുബിനും സിജുവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റ സിജു കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഒളിവില്‍ പോയ പ്രതികളെ വ്യാഴാഴ്ച കുന്നന്താനത്തുള്ള ബന്ധുവീട്ടില്‍നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഞ്ചാവും മയക്കുമരുന്നും ഉപയോഗിച്ചുവരുന്ന ഇവര്‍ ഓട്ടേറെ ക്വട്ടേഷന്‍, മോഷണ കേസുകളില്‍ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. സുബിന്‍െറ പേരില്‍ ചങ്ങനാശേരി കീഴ്വായ്പ്പൂര് പൊലീസ് സ്റ്റേഷനുകളില്‍ കേസുണ്ട്. ചങ്ങനാശേരി ഡിവൈ.എസ്.പി കെ. ശ്രീകുമാര്‍, സി.ഐ വി.എ. നിഷാദ്മോന്‍, എസ്.ഐ സിബി തോമസ്, എസ്.ഐ ടോം ജോസഫ്, എ.എസ്.ഐ കെ.കെ. റെജി, സീനിയര്‍ സി.പി.ഒമാരായ സിബിച്ചന്‍ ജോസഫ്, പ്രദീപ്ലാല്‍, ജാസ്മിര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.