കോട്ടയം: റബര്‍ വിലയിടിവിന് പരിഹാരം ആവശ്യപ്പെട്ട് ജോസ് കെ.മാണി എം.പി നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യൂത്ത് ഫ്രണ്ട് എം കോട്ടയം ജില്ലാ കമ്മിറ്റി നടത്തിയ റബര്‍ ബോര്‍ഡ് ഉപരോധത്തില്‍ സംഘര്‍ഷം. സമരക്കാരും പൊലീസും തമ്മിലെ ഉന്തിനും തള്ളിനുമിടെ മൂന്ന് യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കോട്ടയം ജില്ലാ പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പന്‍, സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ ജില്‍സ് പെരിയപ്പുറം, ജോസി പി.തോമസ് എന്നിവര്‍ക്കാണ് ലാത്തിയടിയേറ്റത്. ഇവരെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം ഈസ്റ്റ് സി.ഐ എ.ജെ. തോമസ്, എസ്.ഐ യു. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സമരക്കാരെ അറസ്റ്റ് ചെയ്തുനീക്കി. സംസ്ഥാന പ്രസിഡന്‍റ് പ്രിന്‍സ് ലൂക്കോസ് ഉപരോധസമരം ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ സാജന്‍ തൊടുക, സുമേഷ് ആന്‍ഡ്രൂസ്, രാജേഷ് വാളിപ്ളാക്കല്‍, സജി മഞ്ഞക്കടമ്പന്‍, ജില്ലാ ജനറല്‍ സെക്രട്ടറി പ്രസാദ് ഉരുളികുന്നം, അന്‍സാരി പാലയംപറമ്പില്‍, കുഞ്ഞുമോന്‍ മാടപ്പാട്ട് എന്നിവര്‍ സംസാരിച്ചു. ഇതിനുശേഷമായിരുന്നു സംഘര്‍ഷം. പിന്നീട് ചെയര്‍മാനും ബോര്‍ഡ് മെംബര്‍മാരും റബര്‍ പ്രൊഡക്ഷന്‍ കമീഷണറുമില്ലാത്ത റബര്‍ ബോര്‍ഡ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് പ്രതീകാത്മകമായി പ്രവര്‍ത്തകര്‍ ഗേറ്റ് താഴിട്ട് പൂട്ടി. റബര്‍ ബോര്‍ഡ് ഓഫിസിലേക്ക് സമാധാനപരമായി മാര്‍ച്ചുനടത്തിയ പ്രവര്‍ത്തകരെ പൊലീസ് മര്‍ദിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.