അനധികൃത മണ്ണെടുപ്പും വയല്‍ നികത്തലും പിടികൂടാന്‍ രാത്രി സ്ക്വാഡ്

കോട്ടയം: ജില്ലയില്‍ അനധികൃത മണ്ണെടുപ്പും വയല്‍ നികത്തലും തടയുന്നതിന് റവന്യൂ വകുപ്പിന്‍െറ നേതൃത്വത്തില്‍ രാത്രി സ്ക്വാഡ് രൂപവത്കരിച്ചതായി കലക്ടര്‍ അറിയിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പകല്‍ നടത്തുന്നവരെ പിടികൂടുന്നതിനുള്ള സ്ക്വാഡിന് പുറമെയാണ് രാത്രി സ്ക്വാഡ് രൂപവത്കരിച്ചത്. രാവിലെ ആറു മുതല്‍ അഞ്ചുവരെയാണ് നിയമാനുസൃതമായി മണ്ണ് ഖനനം ചെയ്യാം. മണ്ണ് വാഹനങ്ങളില്‍ എത്തിക്കുന്നതിനുള്ള സമയം രാവിലെ എട്ടു മുതല്‍ ആറു വരെയാണ്. മറ്റ് ഭൂമി സ്വന്തമായി ഇല്ലാത്തവര്‍ക്ക് വീട് വെക്കുന്നതിന് 10 സെന്‍റ് മാത്രമേ നികത്തിയെടുക്കാനാവൂ. ഇതിന് പ്രദേശിക വികസന സമിതിയുടെ അനുമതി തേടണം. നിയമങ്ങളൊന്നും പാലിക്കാതെ രാത്രിയുടെ മറവില്‍ നിലം നികത്തുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് രാത്രി സ്ക്വാഡ് പ്രവര്‍ത്തിനിറങ്ങുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.