അല്‍ഫോന്‍സ ഗേള്‍സ് ഹൈസ്കൂള്‍ സുവര്‍ണ ജൂബിലി നിറവില്‍

മൂന്നിലവ്: വാകക്കാട് അല്‍ഫോന്‍സ ഗേള്‍സ് ഹൈസ്കൂള്‍ വിദ്യാദാനത്തിന്‍െറ 50 വര്‍ഷം പൂര്‍ത്തിയാക്കുന്നു എല്‍.പി സ്കൂളായി 1924ല്‍ ആരംഭിച്ച സ്കൂള്‍ 1965ല്‍ ഹൈസ്കൂളായി ഉയര്‍ത്തി. 1932-33 അധ്യയന വര്‍ഷത്തില്‍ വി. അല്‍ഫോന്‍സാമ്മ അധ്യാപികയായി ഇവിടെ സേവനമനുഷ്ഠിച്ചു എന്നത് അവിസ്മരണീയമാണ്. സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം വ്യാഴാഴ്ച 10.30ന് കെ.എം. മാണി എം.എല്‍.എ നിര്‍വഹിക്കും. പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. ജോയി എബ്രഹാം എം.പി മുഖ്യപ്രഭാഷണവും പാലാ കോര്‍പറേറ്റ് എജുക്കേഷനല്‍ ഏജന്‍സി സെക്രട്ടറി ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ പ്രഭാഷണവും നടത്തും. സ്കൂള്‍ മാനേജര്‍ ഫാ. തോമസ് ഇല്ലിമൂട്ടില്‍ സുവര്‍ണ ജൂബിലി സന്ദേശം നല്‍കും. 32 വര്‍ഷത്തെ അധ്യാപനത്തിനുശേഷം പ്രധാനാധ്യാപികയായി വിരമിക്കുന്ന സിസ്റ്റര്‍ റൊസീനോ എഫ്.സി.സിയുടെ ഫോട്ടോ ആന്‍േറാ ആന്‍റണി എം.പി അനാച്ഛാദനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.