കോട്ടയം: അമിതവേഗവും മത്സരയോട്ടവും നിയന്ത്രിക്കാനും യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കാനും ജില്ലയിലെ സ്വകാര്യ ബസുകള്‍ക്ക് ‘സ്റ്റാര്‍ പദവി’ നല്‍കാന്‍ തീരുമാനം. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍െറ സാന്നിധ്യത്തില്‍ ചേര്‍ന്ന റോഡ് സുരക്ഷ അതോറിറ്റി യോഗത്തിലാണ് തീരുമാനം. ജീവനക്കാര്‍ യാത്രക്കാരോടുള്ള പെരുമാറ്റമാണ് പ്രധാനമാനദണ്ഡം, അതിനൊപ്പം സമയം പാലിച്ച് ബസ് സര്‍വിസ് നടത്തുക, റോഡ് അപകടങ്ങള്‍ കുറക്കുക തുടങ്ങിയ കാര്യങ്ങളില്‍ നിലവാരം ഉയര്‍ത്തുന്നവര്‍ക്കാണ് സ്റ്റാര്‍ പദവില്‍ നല്‍കുന്നത്. റോഡിന്‍െറയും സ്ഥലത്തിന്‍െറയും അടിസ്ഥാനത്തില്‍ പ്രത്യേക നമ്പരും നല്‍കും. ഇന്‍റര്‍നെറ്റ് സംവിധാനത്തോടെ നാവിഗേറ്റര്‍ സ്ഥാപിക്കും. ബസുകളുടെ സമയക്രമവും മറ്റ് വിവരങ്ങളും കൃത്യമായി തിരിച്ചറിയുന്നതിന് മൊബൈല്‍ ആപ്ളിക്കേഷനും ഒരുക്കും. അമിതവേഗത തിരിച്ചറിയാന്‍ വിവിധയിടങ്ങളില്‍ കാമറകളും സ്ഥാപിക്കും. കലക്ടര്‍ യു.വി. ജോസ് അധ്യക്ഷത വഹിച്ചു. എ.ഡി.എം മോന്‍സി പി. അലക്സാണ്ടര്‍, ജില്ലാ പൊലീസ് മേധാവി എസ്. സതീഷ് ബിനോ, ആര്‍.ടി.ഒ പ്രസാദ് എബ്രഹാം തുടങ്ങിയവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചു. മദ്യപിച്ച് വാഹനമോടിച്ച് പിടികൂടിയ സ്വകാര്യബസ് ഡ്രൈവര്‍മാരുടെ എണ്ണം അനുദിനം വര്‍ധിക്കുന്നത് പൊലീസിനും തലവേദനയായിട്ടുണ്ട്. മൂന്നുമാസത്തിനിടെ നഗരത്തിന്‍െറ വിധിയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 80ലധികം ബസ് ഡ്രൈവര്‍മാരാണ് കുടുങ്ങിയത്. കോട്ടയം ശാസ്ത്രിറോഡില്‍ വനിതാ പൊലീസ് ഓഫിസര്‍ മരിച്ചതിനത്തെുടര്‍ന്ന് കര്‍ശനമാക്കിയ വാഹനപരിശോധയിലാണ് പല ബസുകളിലെയും ഡ്രൈവര്‍മാര്‍ അകത്തായത്. നാഗമ്പടം ബസ് സ്റ്റാന്‍ഡ്, മാര്‍ക്കറ്റ്, ശാസ്ത്രി റോഡ്, ലോഗോസ് ജങ്ഷന്‍, ബേക്കര്‍ ജങ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ 50 ശതമാനത്തിന് മുകളില്‍ ‘ആല്‍ക്കഹോള്‍’ കണ്ടത്തെിയതിനെ തുടര്‍ന്നാണ് നടപടി. 1000 മുതല്‍ 6000 രൂപ വരെ പിഴയീടാക്കിയിട്ടും മദ്യപിക്കുന്നവരുടെ എണ്ണത്തില്‍ കുറവുവരാതിരുന്നതിനത്തെുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പും രംഗത്തത്തെി. മദ്യപിച്ച് പിടികൂടിയ 15ഓളം പേരുടെ ലൈസന്‍സാണ് റദ്ദാക്കിയത്. അതിനിടെ, ബസ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ചുള്ള മദ്യപാനത്തിന് തടയിടാന്‍ ബസുടമകളും മുന്നിട്ടിറങ്ങിയിരുന്നു. ഇതിനിടെ, ബേക്കര്‍ ജങ്ഷന് സമീപം സ്വകാര്യബസിടിച്ച് രക്തം വാര്‍ന്ന് തമിഴ്നാട്ടുകാരനായ അജ്ഞാതയുവാവും മരണത്തിന് കീഴടങ്ങിയിരുന്നു. എം.സി റോഡിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴും സ്റ്റാന്‍ഡിലത്തൊനുള്ള മരണപ്പാച്ചിലില്‍ ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് സ്വകാര്യ ബസുകള്‍ വരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.