കോട്ടയം: കൊലവിളിയുമായി വീണ്ടും ലോറികള്‍. രണ്ടു ദിവസത്തിനിടെ പൊലിഞ്ഞത് സൈക്ക്ള്‍-ബൈക്ക് യാത്രക്കാരായ രണ്ടു ജീവന്‍. അമിത വേഗത്തില്‍ പാഞ്ഞ ടോറസ് ലോറി ബൈക്ക് യാത്രക്കാരനായ യുവാവിന്‍െറ ജീവനെടുത്ത ദുരന്തവാര്‍ത്ത കേട്ടാണ് ചൊവ്വാഴ്ച നഗരമുണര്‍ന്നത്. പുലര്‍ച്ചെ മണര്‍കാട്-കിടങ്ങൂര്‍ റോഡില്‍ അമിതവേഗത്തിലത്തെിയ ലോറിയില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ കളത്തില്‍പടി കോയിക്കല്‍ കെ.ടി. തോമസിന്‍െറ മകന്‍ ഡെറിന്‍ കെ. തോമസാണ് (29) മരിച്ചത്. പിന്നിലിരുന്ന അയല്‍വാസി റോബിന് (30) ഗുരുതര പരിക്കേറ്റിരുന്നു. തിങ്കളാഴ്ച വൈക്കത്ത് സൈക്ക്ള്‍ യാത്രികനെ ഇടിച്ചിട്ട ടിപ്പര്‍ നിര്‍ത്താതെപോയ സംഭവത്തില്‍ ചത്തെുതൊഴിലാളി രക്തംവാര്‍ന്ന് മരിച്ചത് നാടിനെ നൊമ്പരമാക്കിയിരുന്നു. വഴിയെ പോയവരുടെ സഹായ ഹസ്തംകിട്ടാതെ വെച്ചൂര്‍ പുത്തന്‍ പാലത്തിന് സമീപം കണ്ണമ്പള്ളില്‍ സോമനാണ് (62) മരണത്തിന് കീഴടങ്ങിയത്. ഇടയാഴം-കല്ലറ റോഡില്‍ കൊടുത്തുരുത്തിന് സമീപമായിരുന്നു അപകടം. നിര്‍ത്താതെപോയ ലോറി പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടത്തെുകയായിരുന്നു. മണര്‍കാട്-കിടങ്ങൂര്‍ റൂട്ടില്‍ രാപകല്‍ വ്യത്യാസമില്ലാതെ മണിക്കൂറില്‍ 10 മുതല്‍ 15വരെ ടോറസുകളാണ് പായുന്നത്. വൈകുന്നേരം ഏഴിനും പുലര്‍ച്ചെ അഞ്ചിനുമിടയില്‍ കടന്നുപോകുന്ന ടോറസ് ലോറികളുടെ എണ്ണം ഇരട്ടിയാണ്. രാത്രിയില്‍ പൊലീസ് പരിശോധനയും പ്രയോജനം കിട്ടാറില്ല. എതിര്‍ദിശയില്‍നിന്ന് വരുന്ന വാഹനങ്ങളെ പരിഗണിക്കാതെയാണ് ടോറസും ടിപ്പറുകളും അമിതവേഗത്തില്‍ പായുന്നത്. മണര്‍കാട്-കിടങ്ങൂര്‍ റൂട്ടില്‍ രാത്രിയില്‍ ബൈക്കില്‍ സഞ്ചരിക്കുന്നവര്‍ ടോറസ് ലോറികള്‍ വരുന്നതുകണ്ട് റോഡരികിലേക്ക് നിര്‍ത്തിക്കൊടുക്കുകയാണ് പതിവ്. കാല്‍നടക്കാര്‍ക്കും മറ്റുവാഹനങ്ങള്‍ക്കും അപകടഭീഷണി സൃഷ്ടിച്ചാണ് ടിപ്പറുകളുടെ സഞ്ചാരം. പകല്‍ അമിത വേഗത്തിന് കടിഞ്ഞാണിടാന്‍ അധികൃതര്‍ക്ക് സാധിക്കുന്നുണ്ട്. എന്നാല്‍, രാത്രിയില്‍ മരണപ്പാച്ചില്‍ നടത്തുന്ന ലോറികള്‍ പിടികൂടാന്‍ പൊലീസ് തയാറാകുന്നില്ല. അനുവദനീയമായ പരിധിയില്‍ കൂടുതല്‍ ഭാരവും വഹിച്ചു പോകുന്ന ലോറികള്‍ റോഡുകള്‍ തകരുന്നതിനും ഇടയാക്കും. ചില സമയങ്ങളില്‍ ടോറസ് ലോറികള്‍ തമ്മിലുള്ള മത്സരം ശക്തമാണ്. മണ്ണ്, മെറ്റല്‍, പാറപ്പൊടി മണല്‍ തുടങ്ങിയവുമായാണ് ടോറസുകള്‍ പായുന്നത്. ടോറസ് ലോറിയില്‍ മണല്‍, പാറപ്പൊടിയും കയറ്റിക്കൊണ്ടു പോകുമ്പോള്‍ മുകള്‍ ഭാഗം പടുത ഉപയോഗിച്ച് മൂടണമെന്ന നിബന്ധനയും പാലിക്കാറില്ല. അമിതവേഗത്തില്‍ പായുമ്പോള്‍ പാറപ്പൊടി റോഡ് അരികില്‍ നില്‍ക്കുന്നവരുടെയും പിന്നാലെ പോകുന്ന ഇരുചക്രവാഹന യാത്രക്കാരുടെയും ദേഹത്തും കണ്ണിലും വീഴുന്ന സംഭവങ്ങളും നിരവധിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.