അന്തര്‍ദേശീയ സിമ്പോസിയം 27ന്

ചങ്ങനാശേരി: വിവാഹ-കുടുംബ ജീവിതത്തെ സംബന്ധിച്ചുള്ള ഉന്നത പഠന കേന്ദ്രമായ തുരുത്തി കാനാ, ജോണ്‍ പോള്‍ രണ്ടാമന്‍ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 27ന് രാവിലെ 9.30 മുതല്‍ വൈകീട്ട് 4.30വരെ വിവാഹ കുടുംബബന്ധങ്ങളുടെ സ്ഥായീഭാവം വിവിധ മത വീക്ഷണങ്ങളില്‍ എന്ന വിഷയത്തില്‍ സിമ്പോസിയം നടത്തും. അസി. കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഉദ്ഘാടനം നിര്‍വഹിക്കും. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. പുനലൂര്‍ രൂപതയുടെ മെത്രാന്‍ ബിഷപ് സില്‍വെസ്റ്റര്‍ പൊന്നുമുത്തന്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ഭഗവദ്ഗീതാ ട്രസ്റ്റ് ചെയര്‍മാനും വാഗ്മിയുമായ സ്വാമി സന്ദീപാനന്ദഗിരി വിവാഹവും കുടുംബവും ഹൈന്ദവ സംസ്കാരത്തില്‍ എന്ന വിഷയത്തെ അധികരിച്ചും കുടുംബ വൈവാഹിക സ്ഥിരത ഇസ്ലാംമത പാരമ്പര്യത്തില്‍ എന്ന വിഷയത്തേക്കുറിച്ച് ന്യൂനപക്ഷ അവകാശ സംസ്ഥാനതല കോഓഡിനേറ്ററും കോഴിക്കോട് പാളയം ജുമാമസ്ജിദ് ചീഫ് ഇമാമുമായ ഡോ. ഹുസൈന്‍ മടവൂരും വിവാഹവും കുടുംബവും യഹൂദ പാരമ്പര്യത്തില്‍ എന്ന പ്രബന്ധം, ആലുവാ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യാപകനും ആലപ്പുഴ വികാരി ജനറാലുമായ ഡോ. ജയിംസ് ആനാപറമ്പിലും റോമിലെ ലാറ്ററന്‍ യൂനിവേഴ്സിറ്റി പ്രഫസറും റൂമേനിയന്‍ വംശജയുമായ ഒവാന്ന ഗോത്സിയാ വിവാഹത്തിന്‍െറ അവിഭാജ്യതയും കുടുംബബന്ധങ്ങളും ക്രൈസ്തവ ദര്‍ശനത്തില്‍ എന്ന വിഷയത്തെക്കുറിച്ചും പ്രബന്ധം അവതരിപ്പിക്കുന്നതാണ്. സിമ്പോസിയത്തില്‍ പങ്കെടുക്കാന്‍ 8289833641 എന്നീ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കാനാ ഡയറക്ടര്‍ ഡോ. ജോസഫ് നടുവിലേഴം, കാനായുടെ സ്ഥാപക ഡയറക്ടര്‍ ഡോ. ജോസ് ആലഞ്ചേരി, പൊന്തിഫിക്കല്‍ ജോണ്‍പോള്‍ രണ്ടാമന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വൈസ് പ്രസിഡന്‍റ് ഡോ. ജേക്കബ് കോയിപ്പള്ളി, ഡീന്‍ ഓഫ് സ്റ്റഡീസ് ഡോ. ജോസ് പറപ്പള്ളില്‍, രജിസ്ട്രാര്‍ ഡോ. ആന്‍റണി മൂലയില്‍, അസി. ഡയറക്ടര്‍ ഡോ. ടോം കൈനിക്കര, സി.ആന്‍ എഫ്.ഡി.എസ്.എച്ച്.ജെ, സി. എലിസബത്ത് എഫ്.ഡി.എസ്.എച്ച്.ജെ. എന്നിവര്‍ സിമ്പോസിയത്തിന് നേതൃത്വം നല്‍കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.