വൈദികനില്‍നിന്ന് വൃക്കരോഗിയുടെ ബന്ധു പണംതട്ടിയതായി ആരോപണം

കാഞ്ഞിരപ്പള്ളി: ചികിത്സാ സഹായത്തിന്‍െറപേരില്‍ വൈദികനില്‍നിന്ന് വൃക്കരോഗിയുടെ ബന്ധു പണംതട്ടിയതായി പരാതി. തന്‍െറ പേരില്‍ ബന്ധുവായ ജോബി കേളീയംപറമ്പില്‍ എന്നയാള്‍ മൂന്നുലക്ഷത്തിലേറെ രൂപ തട്ടിയെടുത്തതായി കേളിയംപറമ്പില്‍ ജോസഫ് തോമസ് ആരോപിച്ചു. മൂന്നുലക്ഷത്തോളം രൂപയാണ് മലയാളിയായ വിദേശവൈദികനില്‍നിന്ന് ജോബി തട്ടിയെടുത്തത്. സഹായ വാഗ്ദാനവുമായി ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ജോബിതന്നെ സമീപിച്ചിരുന്നതായി ജോസഫ്് പറഞ്ഞു. ഫോട്ടോയും ബാങ്ക് അക്കൗണ്ട് നമ്പരും രോഗ ചികിത്സാ വിവരങ്ങളടങ്ങിയ സര്‍ട്ടിഫിക്കറ്റുകളും കരസ്ഥമാക്കിയ ശേഷം ജര്‍മനിയില്‍ ശുശ്രൂഷ നടത്തുന്ന വൈദികനോട് തനിക്കുവേണ്ടി സഹായാഭ്യര്‍ഥന നടത്തി. വൈദികനോട് ഇപ്പോള്‍ അടിയന്തര ശസ്ത്രക്രിയ വേണമെന്ന് വിശ്വസിപ്പിച്ച് പലപ്പോഴായി 3,15,000 രൂപയാണ് ഇയാള്‍ വാങ്ങിയെടുത്തത്. നാലുവര്‍ഷം മുന്‍പാണ് ജോസഫ് തോമസിന്‍െറ വ്യക്കമാറ്റിവെക്കല്‍ ശസ്ത്രകിയ നടന്നത്. കഴിഞ്ഞ സെപ്റ്റബറിലാണ് വ്യക്ക മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് പണം തട്ടിയത്. എന്നാല്‍, പണം സ്വന്തം അക്കൗണ്ടിലേക്ക് എത്തിയശേഷവും തനിക്ക് പണം നല്‍കാന്‍ ജോബി തയാറായില്ളെന്ന് മാത്രമല്ല പിന്നിട് ബന്ധപ്പെട്ടിട്ടുമില്ളെന്ന് ജോസഫ് തോമസ് പറഞ്ഞു. തുടര്‍ന്ന് മറ്റൊരു സ്ത്രീയുടെപേരില്‍ ഹൃദയശസ്ത്രക്രിയക്കുവേണ്ടി സമാനമായ രീതിയില്‍ തുക തട്ടിയെടുക്കുന്നതിന് വേണ്ടി ജോബി വീണ്ടും വൈദികനെ സമീപിച്ചു. എന്നാല്‍, ജോബിയുടെ ഇടപെടലില്‍ സംശയം തോന്നിയ വൈദികന്‍ രോഗിയുടെ കൂടുതല്‍ വിവരങ്ങള്‍ നല്‍കുവാന്‍ ആവശ്യപ്പെട്ടു. വൈദികന്‍ നേരിട്ട് കോട്ടയത്തെ സ്വകാര്യ ആശുപത്രിയുമായി ബന്ധപ്പെട്ടപ്പോള്‍ വിവരങ്ങള്‍ വ്യാജമാണെന്ന് തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് വൃക്കരോഗിയുടെ കുടുംബത്തിനായി താന്‍ നല്‍കിയ തുക ലഭിച്ചോയെന്ന് അന്വേഷിച്ചപ്പോളാണ് തുക നല്‍കിയിട്ടില്ളെന്ന് അറിഞ്ഞതെന്ന് വഞ്ചനക്കിരയായ വൈദികന്‍ പറഞ്ഞു. ജോബി കേളിയംപറമ്പില്‍ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് അംഗത്തിന്‍െറ ഭര്‍ത്താവാണ്. പരാതി ലഭിക്കാത്തതിനാല്‍ കേസെടുത്തിട്ടില്ളെന്ന് പൊലീസ് പഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.