റോഡപകടത്തില്‍പെട്ടവരുടെയും ആശ്രിതരുടെയും സംഗമം

ചങ്ങനാശേരി: റോഡ് സുരക്ഷാ വാരാചരണ ഭാഗമായി റോഡപകടങ്ങളില്‍പെട്ടവരുടെയും ആശ്രിതരുടെയും സംഗമം ജനമൈത്രി പൊലീസ് ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്നു. ബോധവത്കരണം നടത്തുക, അനുഭവങ്ങള്‍ പങ്കുവെക്കുക, പൊലീസിന്‍െറ ഭാഗത്തുനിന്ന് അപകടത്തില്‍പെടുന്നവര്‍ക്കുള്ള സേവനങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തുക തുടങ്ങിവയാണ് ലക്ഷ്യം. 2014 മുതല്‍ റോഡപകടങ്ങളില്‍പെട്ടവരും അവരുടെ ആശ്രിതരും വേഗം വിവരങ്ങള്‍ ചങ്ങനാശേരി സര്‍ക്ക്ള്‍ ഓഫിസില്‍ അറിയിക്കണം. അപകടത്തില്‍പെട്ടവരുടെ കൂടുതല്‍ വിശദാംശങ്ങള്‍ ശേഖരിച്ച് സര്‍ക്ക്ള്‍ ഓഫിസില്‍ അറിയിക്കാന്‍ റെസിഡന്‍റ്സ് അസോസിയേഷന്‍, ബുള്ളറ്റ് ക്ളബ് തുടങ്ങിയ സംഘടനകളിലെ അംഗങ്ങള്‍ സഹകരിക്കണമെന്ന് സി.ഐ വി.എ. നിഷാദ്മോന്‍, എസ്.ഐ സിബി തോമസ്, താലൂക്ക് റെസിഡന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് പ്രഫ. എസ്. ആനന്ദക്കുട്ടന്‍, സെക്രട്ടറി ജി. ലക്ഷ്മണന്‍, ബുള്ളറ്റ് ക്ളബ് പ്രസിഡന്‍റ് സ്കറിയ ആന്‍റണി വലിയപറമ്പില്‍, രക്ഷാധികാരി വി.സി. വിജയന്‍ എന്നിവര്‍ അറിയിച്ചു. ഫോണ്‍: 9497987073 (സി.ഐ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.