1000ത്തിലധികം ബൂത്തുകളില്‍ പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്

കോട്ടയം: പള്‍സ് പോളിയോ ഒന്നാംഘട്ടം ജില്ലയില്‍ പുതുപ്പള്ളിയിലെ പ്രത്യേക ബൂത്തില്‍ ഞായറാഴ്ച രാവിലെ 7.30ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ് അധ്യക്ഷത വഹിക്കും. രണ്ടാം ഘട്ടം ഫെബ്രുവരി 21ന് നടക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു. 125 കുഞ്ഞുങ്ങള്‍ക്ക് ഒരു ബൂത്ത് എന്നക്രമത്തില്‍ ജില്ലയില്‍ വിവിധയിടങ്ങളില്‍ 1000ത്തിലധികം ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. അങ്കണവാടി, സ്കൂളുകള്‍, സാംസ്കാരിക കേന്ദ്രങ്ങള്‍, വായനശാല, ആരാധനാലയം എന്നിവിടങ്ങളില്‍ ബൂത്തുകള്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ ബസ്സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, ബോട്ട്ജെട്ടി എന്നിവയില്‍ യാത്ര ചെയ്യുന്നവര്‍ക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്. ബൂത്തുകള്‍ രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ചുവരെ പ്രവര്‍ത്തിക്കും. ചങ്ങനാശേരി: തൃക്കൊടിത്താനം പഞ്ചായത്തിലെ 22 ബൂത്തുകളില്‍ ഞായറാഴ്ച പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്യും. രാവിലെ എട്ടിന് തൃക്കൊടിത്താനം പി.എച്ച്.സിയില്‍ പഞ്ചായത്ത് പ്രസിഡന്‍റ് എന്‍. രാജു ഉദ്ഘാടനം ചെയ്യും. റോട്ടറി അസി. ഗവര്‍ണര്‍ ഡോ. ആര്‍. ജയകുമാര്‍ അധ്യക്ഷതവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.