വ്യാജസന്ദേശം നല്‍കി മൂന്ന് ഫയര്‍ സ്റ്റേഷനുകളെ കബളിപ്പിച്ചു

ഈരാറ്റുപേട്ട: വ്യാജസന്ദേശം നല്‍കി ഈരാറ്റുപേട്ട ഫയര്‍ഫോഴ്സിനെ കബളിപ്പിച്ചയാള്‍ അതേദിവസം തൊടുപുഴ കല്ലൂര്‍ക്കാട്, എറണാകുളം ഗാന്ധിനഗര്‍ എന്നീ ഫയര്‍ സ്റ്റേഷനുകളില്‍ വിളിച്ച് കബളിപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരം മൂന്ന് സ്റ്റേഷനുകളിലേക്കും ഫോണ്‍ സന്ദേശമത്തെിയത്. കല്ലൂര്‍ക്കാട് വൈകുന്നേരം 3.30നും എറണാകുളത്ത് 4.30നും ഈരാറ്റുപേട്ടയില്‍ 5.50നുമാണ് വ്യാജ ഫോണ്‍ സന്ദേശമത്തെിയത്. വിളിച്ച നമ്പറില്‍ തിരിച്ചുവിളിച്ച് ഉറപ്പാക്കിയശേഷമാണ് മൂന്നിടത്തും ഫയര്‍ഫോഴ്സ് സംഘം യാത്ര പുറപ്പെട്ടത്. സ്ഥലത്തത്തെിയപ്പോഴാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടതായി ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലാകുന്നത്. ഈരാറ്റുപേട്ട പൊലീസില്‍ ഫയര്‍ഫോഴ്സ് നല്‍കിയ പരാതിയെ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ ആനക്കല്ല് സ്വദേശിയുടേതാണ് സന്ദേശം നല്‍കാനുപയോഗിച്ച നമ്പറെന്ന് കണ്ടത്തെിയിരുന്നു. എന്നാല്‍, തന്‍െറ സിം കാര്‍ഡ് മോഷ്ടിച്ചുകൊണ്ടുപോയി ദുരുപയോഗിച്ചെന്നാണ് ഇയാളുടെ വിശദീകരണം. വിളിക്കാനുപയോഗിച്ച ഫോണിന്‍െറ ഐ.എം.ഇ.ഐ നമ്പര്‍ പരിശോധിക്കാനുള്ള തയാറെടുപ്പിലാണ് പൊലീസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.