കോട്ടയം: കോട്ടയം നിയോജക മണ്ഡലത്തിലുള്ള എല്ലാവര്‍ക്കും 2030നകം വീടും ഭൂമിയും കുടിവെള്ളവും തൊഴിലും ലഭ്യമാക്കുന്നതുള്‍പ്പെടെ വിവിധ മേഖലകളില്‍ സമഗ്രത കൈവരിക്കുന്നതിന് തയാറെടുപ്പുകള്‍ ആരംഭിച്ചു. കോട്ടയം മുനിസിപ്പാലിറ്റിയെ കോര്‍പറേഷനായി രൂപാന്തരപ്പെടുത്തി മാതൃകാനഗരമാക്കിമാറ്റുന്നതിനുള്ള പദ്ധതികളും മണ്ഡലത്തിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്നദ്ധസംഘടനാ പ്രവര്‍ത്തകരും പങ്കെടുത്ത വികസന ശില്‍പശാലയില്‍ ആസൂത്രണം ചെയ്തു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ശില്‍പശാലയുടെ ഉദ്ഘാടനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. വാര്‍ഷിക പദ്ധതികള്‍ നടപ്പാക്കുന്നതോടൊപ്പം ദീര്‍ഘ വീക്ഷണത്തോടെയുള്ള വന്‍കിട പദ്ധതികളും ത്രിതല പഞ്ചായത്തുകള്‍ ആവിഷ്കരിച്ച് നടപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. നിയോജകമണ്ഡലത്തിന്‍െറ വികസനത്തിന് കില തയാറാക്കിയ വികസനരേഖയുടെ പ്രകാശനവും നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ ഡോ. പി.ആര്‍. സോന, വൈസ് ചെയര്‍പേഴ്സണ്‍ ജാന്‍സി ജേക്കബ്, പള്ളം ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ശശീന്ദ്രനാഥ്, വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സിസി ബോബി, ജില്ലാ പഞ്ചായത്തംഗം ലിസമ്മ ബോബി എന്നിവര്‍ സംസാരിച്ചു. കില കോഓഡിനേറ്റര്‍ കെ.എം. സലിം വികസനരേഖ അവതരിപ്പിച്ചു. കില ഡയറക്ടര്‍ പി.എ. ബാലന്‍ സ്വാഗതവും കോഓഡിനേറ്റര്‍ എം.ജി. മണി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.