മറയൂര്‍: ശര്‍ക്കര വാങ്ങാന്‍ വ്യാപാരികള്‍ വിസമ്മതിക്കുന്നതും വ്യാജന്‍െറ ഇറക്കുമതിയും മറയൂരിലെ കരിമ്പ് കര്‍ഷകരെ ദുരിതത്തിലാഴ്ത്തുന്നു. കഴിഞ്ഞ ഒരുമാസം തമിഴ്നാട്ടില്‍ കനത്ത മഴ പെയ്തതിനാല്‍ മറയൂരിലെ കര്‍ഷകരുടെ ശര്‍ക്കര ഉല്‍പാദനം നന്നേ കുറവായിരുന്നെങ്കിലും വന്‍ വില ലഭിച്ചിരുന്നു. എന്നാല്‍, ഡിസംബറിലെ സീസണ്‍ മുന്നില്‍ കണ്ടും മണ്ഡലകാലത്തെ മുന്‍നിര്‍ത്തിയും കൃഷിയിറക്കിയ കര്‍ഷകര്‍ക്ക് ഇപ്പോഴത്തെ വിലത്തകര്‍ച്ച വന്‍ തിരിച്ചടിയായി. മഴ മാറിയതോടെ പ്രദേശത്തെ ഭൂരിഭാഗം പ്രദേശങ്ങളിലും കരിമ്പുവെട്ട് ആരംഭിച്ച് ശര്‍ക്കര ഉല്‍പാദനം വര്‍ധിച്ചതോടെ വ്യാപാരികള്‍ കര്‍ഷകരില്‍നിന്ന് ശര്‍ക്കര വാങ്ങാന്‍ വിസമ്മതിക്കുകയാണ്. തമിഴ്നാട്ടില്‍നിന്ന് ധാരാളമായി വ്യാജ ശര്‍ക്കര ഇറക്കുമതി ചെയ്യുന്നതാണ് മറയൂര്‍ ശര്‍ക്കരയുടെ വിലയിടിവിന് കാരണം. മറയൂര്‍ ശര്‍ക്കര എന്ന പേരിലാണ് ഈ വ്യാജ ശര്‍ക്കര വിപണിയില്‍ വിറ്റഴിക്കുന്നത്. വ്യാപാരികളില്‍നിന്ന് മുന്‍കൂര്‍ പണം കൈപ്പറ്റിയാണ് കര്‍ഷകര്‍ കൃഷിയിറക്കുന്നത്. ശര്‍ക്കര ഉല്‍പാദനത്തിനായി തമിഴ്നാട് കേന്ദ്രീകരിച്ചുള്ള തൊഴിലാളികളാണ് മറയൂരിലുള്ളത്. ശര്‍ക്കര വിറ്റഴിക്കാനും തൊഴിലാളികള്‍ക്ക് കൂലികൊടുക്കാനുമാകാതെ വലയുകയാണ് കര്‍ഷകര്‍. 60 കിലോ മറയൂര്‍ ശര്‍ക്കരക്ക് ഡിസംബറില്‍ 3200 രൂപവരെ ലഭിച്ചിരുന്നെങ്കില്‍ നിലവില്‍ 2400 രൂപയാണ് വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.