പാലാ: നിയോജകമണ്ഡലത്തിലെ മൂന്ന് റോഡുകള്‍ക്കായി 16.45 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി കെ.എം. മാണി എം.എല്‍.എ അറിയിച്ചു. തലപ്പുലം പഞ്ചായത്തില്‍ പ്ളാശനാല്‍ ആരംഭിച്ച് ഈരാറ്റുപേട്ട-മുട്ടം റോഡിലെ കളത്തൂകടവിലും ഭരണങ്ങാനം പഞ്ചായത്തിലെ കയ്യൂരിലും എത്തിച്ചേരുന്ന എട്ട് കിലോമീറ്റര്‍ നീളമുള്ള റോഡുകള്‍ക്കായി എട്ട് കോടി രൂപയാണ് അനുവദിച്ചത്. മീനച്ചില്‍ പഞ്ചായത്തില്‍ വിളക്കുമാടത്ത് ആരംഭിച്ച് ഈരാറ്റുപേട്ട-കാഞ്ഞിരപ്പള്ളി റോഡിലെ പിണ്ണാക്കനാട് അവസാനിക്കുന്ന വിളക്കുമാടം-വാഴമറ്റം-പിണ്ണാക്കനാട് റോഡിന് ആറുകോടി രൂപയുടെയും രാമപുരം പഞ്ചായത്തിലെ രാമപുരം-കുന്നപ്പള്ളി-മുല്ലമറ്റം റോഡിന് 2.45 കോടി രൂപയുടെയും ഭരണാനുമതിയുണ്ട്. തലപ്പുലം, മീനച്ചില്‍, എലിക്കുളം, രാമപുരം പഞ്ചായത്തുകളിലെ ഗ്രാമീണ റോഡുകളുടെ സമഗ്രവികസനത്തിന് ഉപകരിക്കുന്നതാണ് റോഡ് വികസനം. റോഡുകള്‍ ബി.എം.ബി.സി നിലവാരത്തിലായിരിക്കും നിര്‍മിക്കുക. ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടതായും കെ.എം. മാണി എം.എല്‍.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.