പരിഷ്കാരം പാളി; ബേക്കര്‍ ജങ്ഷനില്‍ ബസുകള്‍ നിര്‍ത്തുന്നത് മൂന്നിടത്ത്, തിരക്കിലമര്‍ന്ന് കുമരകം റോഡും

കോട്ടയം: കുരുക്ക് ഒഴിവാക്കാന്‍ ഏര്‍പ്പെടുത്തിയ പരിഷ്കാരം പാളിയതോടെ ബേക്കര്‍ ജങ്ഷനില്‍ സ്റ്റോപ്പോട് സ്റ്റോപ്. എം.സി റോഡ് നവീകരണ ഭാഗമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ബേക്കര്‍ ജങ്ഷനില്‍ രൂക്ഷമായ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിനിടെയാണ് മൂന്നിടത്ത് ബസുകള്‍ നിര്‍ത്തി കുരുക്ക് വര്‍ധിപ്പിക്കുന്നത്. പുതിയതായി സ്ഥാപിച്ച ബസ് കാത്തിരിപ്പു കേന്ദ്രത്തിനു പുറമെ ഇന്ത്യന്‍ബാങ്കിനു മുന്‍വശം, മംഗളം ലാബിനു മുന്നില്‍ എന്നിവിടങ്ങളിലാണ് ബസുകള്‍ നിര്‍ത്തുന്നത്. നേരത്തേ ബേക്കര്‍ ജങ്ഷനില്‍ ഇന്ത്യന്‍ ബാങ്കിനു മുന്നിലായിരുന്നു കുമരകം, പരിപ്പ് ഭാഗങ്ങളിലേക്കുള്ള ബസുകള്‍ നിര്‍ത്തിയിരുന്നത്. സിങ്നലിന് തൊട്ടുമുന്നിലായി ബസുകള്‍ നിര്‍ത്തുന്നത് കുരുക്കിനിടയാക്കുന്നതായും കുമരകം ഭാഗത്തേക്കുള്ള ബസുകള്‍ തിരിഞ്ഞുപോകുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായുമുള്ള വിലയിരുത്തലിന്‍െറ അടിസ്ഥാനത്തിലാണ് നഗരസഭ സ്റ്റോപ് മാറ്റാന്‍ തീരുമാനമായത്. തുടര്‍ന്ന് നഗരസഭാ നേതൃത്വത്തില്‍ ബസ് കാത്തിരിപ്പുകേന്ദ്രം കുമരകം റോഡില്‍ കോയമ്പത്തൂര്‍ ആര്യവൈദ്യശാലയുടെ സമീപത്തേക്ക് മാറ്റുകയായിരുന്നു. വീതികുറഞ്ഞ റോഡില്‍ ബസ് സ്റ്റോപ് സ്ഥാപിക്കുന്നത് ഈ റോഡില്‍ കുരുക്കിന് കാരണമാകുമെന്ന് ട്രാഫിക് പൊലീസ് അന്നേ നിലപാട് എടുത്തിരുന്നു. ഇത് അവഗണിച്ചായിരുന്നു സ്റ്റോപ് മാറ്റം. ഇവിടേക്ക് സ്റ്റോപ് മാറ്റിയതോടെ യാത്രക്കാര്‍ പുതിയ സ്റ്റോപ്പില്‍ കാത്തുനില്‍ക്കാന്‍ ആരംഭിച്ചു. റോഡ് നവീകരണ ഭാഗമായി നാഗമ്പടം വഴി ബേക്കര്‍ ജങ്ഷനിലേക്ക് ബസുകള്‍ എത്താതിരിക്കുകയും ചെയ്തതോടെ പൂര്‍ണമായും യാത്രക്കാര്‍ കുമരകം റോഡിലെ പുതിയ കാത്തിരിപ്പ് കേന്ദ്രത്തില്‍ എത്തിത്തുടങ്ങി.അതിനിടെ എം.സി റോഡ് നവീകരണത്തിന്‍െറ ഭാഗമായി എറ്റുമാനൂരില്‍നിന്നുള്ള വാഹനങ്ങള്‍ ചുങ്കം, ചാലുകുന്നുവഴി തിരിച്ചുവിട്ടതോടെ കുമരകം റോഡില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിനൊപ്പം കുമരകം, പരിപ്പ് ഭാഗങ്ങളിലേക്കുള്ള ബസുകള്‍ കുമരം റോഡിന്‍െറ തുടക്കത്തില്‍ നിര്‍ത്തുന്നതോടെ വന്‍ കുരുക്കാണ് അനുഭവപ്പെടുന്നത്. മിനിറ്റുകളുടെ ഇടവേളകളില്‍ ബസുകള്‍ ഉള്ളിനാല്‍ ഒരോ തവണയും ഇവിടെ ബസുകള്‍ നിര്‍ത്തുന്നതോടെ റോഡ് സ്തംഭിക്കുന്ന നിലയാണ്. നാഗമ്പടത്തുനിന്ന് ബേക്കര്‍ ജങ്ഷനിലേക്കുള്ള റോഡ് പണി പൂര്‍ത്തിയായതോടെ കെ.എസ്.ആര്‍.ടി.സി ബസുകള്‍ അടക്കമുള്ളവ വീണ്ടും നാഗമ്പടംവരെ ചുറ്റി ബേക്കര്‍ ജങ്നിലത്തെി കുമരകം ഭാഗത്തേക്ക് പോകാന്‍ തുടങ്ങി. ഇതോടെ പഴയ ഇന്ത്യന്‍ ബാങ്കിനു മുന്നിലും ബസുകള്‍ നിര്‍ത്താന്‍ തുടങ്ങി. ഇതോടെ ബേക്കര്‍ ജങ്ഷനില്‍ രണ്ടു സ്റ്റോപ് എന്നതായി നില. ഇതിനൊപ്പം മംഗളം ലാബിനു മുന്നില്‍ കൈകാണിച്ചാല്‍ ബസുകള്‍ നിര്‍ത്തുന്ന സ്ഥിതിയായി. ഇതോടെ ഈ ഭാഗത്ത് മൂന്നിടത്ത് ബസുകള്‍ നിര്‍ത്തുന്ന സ്ഥിതിയാണ്. ഇതിനെ തുടര്‍ന്ന് കുരുക്ക് ഇരട്ടിച്ചു. രൂക്ഷമായ തിരക്കായതിനാല്‍ ഒന്നും ചെയ്യാനാവില്ളെന്ന് ട്രാഫിക് പൊലീസും പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.