കോട്ടയം: ഒപ്പനശീലുകള്‍ക്കൊപ്പം ലളിത സംഗീതത്തിന്‍െറ മാധുര്യം. ചുവടുവെച്ച് കുച്ചിപ്പുടിക്കാരും ഭരതനാട്യക്കാരും. നിറച്ചാര്‍ത്തണിഞ്ഞ് റവന്യൂ ജില്ലാ കലോത്സവത്തിന്‍െറ രണ്ടാംദിനം. ബുധനാഴ്ച 56 ഇനങ്ങളില്‍ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ചങ്ങനാശേരി സബ്ജില്ല 200 പോയന്‍റുമായി ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ മുന്നിലാണ്. കോട്ടയം ഈസ്റ്റ് 189 പോയന്‍റുമായി രണ്ടാം സ്ഥാനത്തുണ്ട്. ഹൈസ്കൂള്‍ വിഭാഗത്തില്‍ 42 ഇനങ്ങളുടെ ഫലം വന്നപ്പോള്‍ 171 പോയന്‍േറാടെയും യു.പി വിഭാഗത്തില്‍ 21 ഇനങ്ങളുടെ ഫലം വന്നപ്പോള്‍ 79 പോയന്‍േറാടെയും കോട്ടയം ഈസ്റ്റ് മുന്നിലുണ്ട്. സംസ്കൃതോത്സവത്തില്‍ 13 ഇനങ്ങളുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ യു.പി വിഭാഗത്തില്‍ കുറവിലങ്ങാടും ഹൈസ്കൂള്‍ വിഭാഗത്തില്‍ 15 ഇനങ്ങളുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ കാഞ്ഞിരപ്പള്ളിയും മുന്നിലാണ്. അറബി കലോത്സവത്തില്‍ യു.പി വിഭാഗത്തില്‍ ഈരാറ്റുപേട്ടയും ഹൈസ്കൂള്‍ വിഭാഗത്തില്‍ വൈക്കം സബ്ജില്ലയും ചാമ്പ്യന്‍മാരായി. സ്കൂള്‍ വിഭാഗത്തില്‍ യു.പി വിഭാഗത്തില്‍ 21 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പാമ്പാടി എം.ജി.എം.എച്ച്.എസും കോട്ടയം മൗണ്ട് കാര്‍മലും ഒന്നാം സ്ഥാനത്തുണ്ട്. ഹൈസ്കൂള്‍ വിഭാഗത്തില്‍ 42 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 41 പോയന്‍റുമായി ചെമ്മലമറ്റം എല്‍.എഫ് സ്കൂളാണ് മുന്നില്‍. എച്ച്.എസ്.എസ് വിഭാഗത്തില്‍ 56 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 80 പോയന്‍റുമായി ളാക്കാട്ടൂര്‍ എം.ജി.എം.എന്‍.എസ്.എസ്.എച്ച്.എച്ച്.എസാണ് ഒന്നാം സ്ഥാനത്ത്. സംസ്കൃതോത്സവം യു.പി വിഭാഗത്തില്‍ പൂവരണി ഗവ. യു.പി.എസും ഹൈസ്കൂള്‍ വിഭാഗത്തില്‍ ചിറക്കടവ് എസ്.ആര്‍.വി സ്കൂളും ഒന്നാമതത്തെി. അറബി കലോത്സവത്തില്‍ യു.പി വിഭാഗത്തില്‍ ഈരാറ്റുപേട്ട മുസ്ലിം ഗേള്‍സ് സ്കൂളും ഹൈസ്കൂള്‍ വിഭാഗത്തില്‍ മേവെള്ളൂര്‍ കെ.എം.എച്ച്.എസുമാണ് മുന്നിലത്തെിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.