കോട്ടയം: കോട്ടയത്ത് ഇനിയുള്ള നാലുനാളുകള്‍ രാകേന്ദു സന്ധ്യകള്‍ക്ക് വഴിമാറും. സംഗീതവും സാഹിത്യവും ഗൃഹാതരവും നിറഞ്ഞുനില്‍ക്കുന്ന രാകേന്ദു സംഗീതോത്സവം വ്യാഴാഴ്ച വൈകീട്ട് 4.45ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര സംഗീത രംഗത്തെ സമഗ്ര സംഭാവനക്ക് സി.കെ. ജീവന്‍ സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന രാകേന്ദു പുരസ്കാരം സംഗീത സംവിധായകന്‍ അര്‍ജുനന്‍ മാഷിന് മന്ത്രി സമ്മാനിക്കും. ദേവരാജന്‍ മാസ്റ്ററുടെ സംഗീത ജീവിതത്തില്‍നിന്നുള്ള ഫോട്ടോകള്‍ ഉള്‍പ്പെടുത്തി ജിജോ ജി. പരവൂര്‍ അവതരിപ്പിക്കുന്ന ദേവലോക രഥവുമായ് എന്ന ചിത്രപ്രദര്‍ശനം അഡ്വ. കെ. സുരേഷ് കുറുപ്പ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ചെയര്‍മാന്‍ ഡിജോ കാപ്പന്‍ അധ്യക്ഷത വഹിക്കും. സി.എസ്.ഐ ഡെപ്യൂട്ടി മോഡറേറ്റര്‍ ബിഷപ് തോമസ് കെ. ഉമ്മന്‍ അനുഗ്രഹപ്രഭാഷണവും എസ്. ആദികേശവന്‍ മുഖ്യപ്രഭാഷണവും നടത്തും. ദേവരാജഗാനസന്ധ്യയില്‍ ആലങ്കോട് ലീലാകൃഷ്ണന്‍ ദേവരാജന്‍ അനുസ്മരണപ്രഭാഷണം നടത്തും. തിരുവനന്തപുരം ജി. ദേവരാജന്‍ ശക്തിഗാഥാ ഫൗണ്ടേഷന്‍ അവതരിപ്പിക്കുന്ന ആറുഗാനങ്ങളടങ്ങിയ ശക്തിഗാഥ സംഗീതശില്‍പം ആദ്യമായി കോട്ടയത്ത് അരങ്ങേറും. തുടര്‍ന്ന് രവിശങ്കര്‍, നയന, അശ്വതി, ശ്രീകാന്ത് ഹരിഹരന്‍, അപര്‍ണ അവതരിപ്പിക്കുന്ന ദേവരാജന്‍ ഗാനമേള നടക്കും. സംഗീതോത്സവത്തില്‍ കോളജിലെ മുഴുവന്‍ വിദ്യാര്‍ഥികളും അധ്യാപകരും വിമരമിച്ച അധ്യാപകരും പൂര്‍വവിദ്യാര്‍ഥികളും പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പല്‍ ഡോ. റോയ് സാം ദാനിയല്‍, റിട്ട. അധ്യാപകസംഘടനാ പ്രസിഡന്‍റ് പ്രഫ. കെ.സി. ജോര്‍ജ്, പൂര്‍വവിദ്യാര്‍ഥി സംഘടനാ ഭാരവാഹികളായ പ്രഫ. സി.എ. എബ്രഹാം, റോഷിയ, അബൂബക്കര്‍ എന്നിവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.