സമ്മാനങ്ങള്‍ വാരിക്കൂട്ടി ‘ചാത്തചരിതം’

കോട്ടയം: കാണികളുടെ കൈയടിയും സമ്മാനങ്ങളും വാരിക്കൂട്ടി ചാത്തചരിതം നാടകം. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ചത്തെിപ്പുഴ ക്രിസ്തുജ്യോതി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടികളാണ് നാടകം അവതരിപ്പിച്ചത്. ഇതിലെ കറുമ്പിയെയും ചാത്തുണ്ണിയെയും അവതരിപ്പിച്ച അജയ് മികച്ച നടനും ഉണ്ണിമായ നടിയുമായി തെരഞ്ഞെടുക്കപ്പെട്ടു. ദൈവം മനുഷ്യന് ഓരോ കഴിവുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും അതു വേണ്ട വിധത്തില്‍ വിനിയോഗിക്കുമ്പോഴാണ് ജീവിതവിജയം ഉണ്ടാകുന്നതെന്ന സന്ദേശമാണ് നാടകം നല്‍കുന്നത്. ആവിഷ്കാര മികവിലും ഏതു പ്രഫഷനല്‍ നാടകങ്ങളെയും വെല്ലുന്ന അഭിനയമികവും അവതരണരീതിയുമാണ് ഈ കൊച്ചുകലാകാരന്മാര്‍ കാഴ്ചവെച്ചത്. ചാത്തനായി വേഷമിട്ട ജോയലിന്‍െറ വേദിയിലെ സാഹസിക പ്രകടനങ്ങളും ഏവര്‍ക്കും വിസ്മയമായി. ഒപ്പം നിലക്കാത്ത കൈയടിയും. പൊതുവെ വിരസമായിരുന്ന നാടക വേദിയെ ആലസ്യത്തിന്‍നിന്ന് ഉണര്‍ത്തിയതും ഈ നാടകമായിരുന്നു. പ്രമുഖ നാടകസംവിധാകനായ ജോസ് കല്ലറക്കലാണ് സംവിധാനം ചെയ്തു കുട്ടികളെ പരിശീലിപ്പിച്ചത്. ശുഷ്കമായ സദസ്സിലായിരുന്നു മത്സരം. രണ്ടാം നിലയില്‍ മത്സരം നടത്തിയത് മൂലം നാടകത്തിന് ഉപയോഗിക്കേണ്ട സാമഗ്രികള്‍ എത്തിക്കാന്‍ ഏറെ ബുദ്ധിമുട്ടുണ്ടായതായും പരാതി ഉയര്‍ന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.