കോട്ടയം: ഒരേ ഗുരുവിന്‍െറ പല ശിഷ്യര്‍ വേദിയിലും ചില സുഹൃത്തുക്കള്‍ വിധികര്‍ത്താക്കള്‍ക്കിടയിലുമിരുന്ന് കലോത്സവം നടത്തുമ്പോള്‍ വിജയിയെ കണ്ടത്തെുന്നത് എങ്ങനെയാണ്. ബേക്കര്‍ സ്കൂളിലെ കുച്ചിപ്പുടി വേദിയിലും മൗണ്ട് കാര്‍മലിലെ ഭരതനാട്യവേദിയിലും ഇതിനുള്ള ഉത്തരങ്ങളുണ്ടായിരുന്നു. പത്തനംതിട്ട ജില്ലയിലെ സ്കൂള്‍ കലോത്സവത്തില്‍ മത്സരിക്കുന്ന കുട്ടികളുടെ അധ്യാപകര്‍ കോട്ടയത്ത് ബേക്കര്‍ സ്കൂള്‍ ഓഡിറ്റോറിയത്തിന്‍െറ കതകിന് മറഞ്ഞുനിന്ന് കഥകളി കാണിച്ചത് ആരെയാണെന്ന് ചില രക്ഷിതാക്കള്‍ അന്വേഷണം തുടങ്ങിയതോടെയാണ് തിരിമറികള്‍ നടക്കുന്നുണ്ടോയെന്ന് സംശയം ഉടലെടുത്തത്. ഉടുത്തൊടുങ്ങി വേദിയില്‍ കയറാന്‍നിന്ന് ഹയര്‍സെക്കന്‍ഡറി വിഭാഗം മത്സരാര്‍ഥിയുടെ വലത് കണങ്കാലിലെ കറുത്ത ചരട് വ്യക്തമായി കാണാന്‍ പാകത്തിന് താഴ്ത്തിയിട്ടുകൊടുക്കുന്ന നൃത്താധ്യാപകനോട് ഒരു രക്ഷിതാവ് ചോദിച്ചു. ഇതെന്താണ്. മറുപടി പെട്ടെന്ന് വന്നു. പൂജിച്ച ചരടാണ്. ഭാഗ്യം വരും. ചരട് അരയിലോ കൈയിലോ അല്ളേ കെട്ടേണ്ടത്. എപ്പോഴാണിത് കാലിലേക്ക് മാറിയത്. മറുപടി രൂക്ഷമായ നോട്ടത്തില്‍ ഒതുങ്ങി. ഇതേ അധ്യാപകന്‍െറ ഹൈസ്കൂള്‍ വിഭാഗം മത്സരാര്‍ഥി എത്തിയപ്പോള്‍ ഇടതുകാലില്‍ രണ്ടു ചരടുകള്‍ പ്രത്യക്ഷപ്പെട്ടു. മറ്റുചിലരുടെ കാലുകളിലും കണ്ടു ചരടുകള്‍. പക്ഷേ, എല്ലാം വ്യത്യസ്തമായിരുന്നു. വ്യത്യസ്ത പൂജകളായിരിക്കും ഓരോരുത്തരും ചെയ്തിരിക്കുന്നതെന്നായിരുന്നു പരിശീലകരുടെ മറുപടി. നൃത്തത്തെക്കാള്‍ ചരടിന്‍െറ രൂപഭാവാദികള്‍ നോക്കിയിരിക്കാനായിരുന്നു വിധികര്‍ത്താക്കളുടെ വിധി. മത്സരഫലം പ്രഖ്യാപിച്ചപ്പോള്‍ പലയിടത്തുനിന്നും മുറുമുറുപ്പുയര്‍ന്നുവെങ്കിലും പരാതിക്കൊന്നും ആരും മുതിര്‍ന്നില്ല. പഴയപോലെ കലോത്സവം മാത്രമല്ല ക്ഷേത്രങ്ങളിലെയും മറ്റും കലാപരിപാടികള്‍ക്കും കുട്ടികള്‍ പോകുന്നുണ്ട്. ആര് എവിടെ നിന്ന് എപ്പോഴാണ് വിളിക്കുകയെന്നറിയില്ലല്ളോ. വെറുതെ പരിശീലകരെ പിണക്കി ഉള്ള കഞ്ഞിയില്‍ പാറ്റയിടേണ്ടല്ളോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.