കോട്ടയം: നഗരത്തിലെ വിവിധയിടങ്ങളില്‍ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിന്‍െറ ഭാഗമായി ടി.ബി റോഡിലെ(വണ്‍വേ) നിയന്ത്രണം അപകടക്കെണിയാകുന്നു. വണ്‍വേ റോഡില്‍ മറഞ്ഞിരിക്കുന്ന അപകടം തിരിച്ചറിയാതെ വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് പതിവാണ്. രണ്ടു ദിവസത്തിനുള്ളില്‍ കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് രണ്ട് അപകടമാണ് ഉണ്ടായത്. വ്യത്യസ്ത അപകടങ്ങളില്‍ കാര്‍ യാത്രികാര്‍ തലനാഴിരക്കാണ് രക്ഷപ്പെട്ടത്. തിങ്കളാഴ്ച ഉച്ചക്ക് 12.30ന് കോട്ടയം സ്റ്റാന്‍ഡിലേക്ക് വന്ന കെ.എസ്.ആര്‍.ടി.സി ബസും എതിര്‍ദിശയില്‍നിന്നുവന്ന കണ്ണൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ശനിയാഴ്ച ഉച്ചക്കും സമാനരീതിയില്‍ ടി.ബി റോഡില്‍ അപകടമുണ്ടായിരുന്നു. വിവാഹനിശ്ചയത്തിനായി ഷോപ്പിങ് നടത്തി മടങ്ങിയ കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് പരിക്കേറ്റിരുന്നു. ചങ്ങനാശേരി ഭാഗത്തുനിന്ന് വരുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് സ്റ്റാന്‍ഡിലേക്ക് എളുപ്പത്തിലത്തൊന്‍ ടി.ബി ജങ്ഷനില്‍ ഒരുബോര്‍ഡ് എഴുതിവെച്ചിരിക്കുന്നത് ഇങ്ങനെ: ‘പ്രവേശം കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് മാത്രം’. ഇതൊന്നുമറിയാതെ തിരുനക്കര സെന്‍ട്രല്‍ ജങ്ഷനില്‍നിന്ന് ടി.ബി റോഡ് (വണ്‍വേ) വഴിയത്തെുന്ന വാഹനങ്ങള്‍ എതിര്‍ദിശയില്‍നിന്ന് എത്തുന്ന ലോഫ്ളോര്‍ അടക്കമുള്ള കെ.എസ്.ആര്‍.ടി.സി ബസുകള്‍ കണ്ട് ഞെട്ടും. ഇരുചക്രവാഹനങ്ങളില്‍ യാത്രചെയ്യുന്നവരടക്കം തലനാഴിരക്കാണ് അപകടത്തില്‍പെടാതെ രക്ഷപ്പെടുന്നത്. അപകടം ഒഴിവാക്കാന്‍ മുന്നറിയിപ്പ് ബോര്‍ഡുകളോ ഡിവൈഡറോ സ്ഥാപിക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്. നഗരത്തില്‍ ഗതാഗത പരിഷ്കരണത്തിന്‍െറ ഭാഗമായി ഏര്‍പ്പെടുത്തിയ സംവിധാനം യാത്രക്കാര്‍ക്കും വിനയാകുന്നുണ്ട്. നേരത്തേ എം.സി റോഡില്‍നിന്ന് വരുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ പുളിമൂട് ജങ്ഷനില്‍നിന്ന് തിരിഞ്ഞ് ടി.ബിറോഡ് വഴിയാണ് സ്റ്റാന്‍ഡിലത്തെിയിരുന്നത്. പുതിയസംവിധാനത്തില്‍ സ്റ്റാന്‍ഡിലിറങ്ങുന്നവര്‍ക്ക് നഗരത്തിലത്തൊന്‍ ഓട്ടോയെ ആശ്രയിക്കണം. അല്ളെങ്കില്‍ മിനിമം ചാര്‍ജ് കൊടുത്ത് ഏറ്റുമാനൂര്‍ ഭാഗത്തേക്ക്പോകുന്ന ബസില്‍ കയറണം. നഗരഹൃദയത്തിലെ തിരുനക്കര സ്വകാര്യസ്റ്റാന്‍ഡ്, ജില്ലാ ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലേക്ക് പോകേണ്ടവര്‍ക്കാണ് ദുരിതം. വണ്‍വേയെന്ന് പറയുന്ന റോഡിന്‍െറ എതിര്‍വശത്തുനിന്ന് അപ്രതീക്ഷിതമായി കെ.എസ്.ആര്‍.ടി.സി ബസുകള്‍ മറ്റു വാഹനങ്ങള്‍ക്ക് മുന്നിലത്തെുന്ന ഗതാഗത സംവിധാനം കോട്ടയത്തിന്‍െറ മാത്രം പ്രത്യേകതയാണ്. പുതിയ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന്‍െറ നിര്‍മാണവുമായി ബന്ധപ്പെട്ട് പഴയകെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയതോടെ സ്റ്റാന്‍ഡില്‍ മുഴുവന്‍ ബസുകള്‍ക്കും പാര്‍ക്ക്ചെയ്യാന്‍ കഴിയില്ല. ഇതേതുടര്‍ന്ന് രാപകല്‍ വ്യത്യാസമില്ലാതെ ടി.ബിറോഡ് കൈയടക്കിയാണ് കെ.എസ്.ആര്‍.ടി.സി ബസുകളുടെ അനധികൃതപാര്‍ക്കിങ്. സ്റ്റാന്‍ഡിലെ പ്രവേശകവാടത്തിന് എതിര്‍വശത്തെ ബിവറേജസ് കോര്‍പറേഷന്‍ മദ്യവില്‍പനശാലയുടെ മുന്നിലെ തിരക്കും ഗതാഗതതടസ്സത്തിന് ഇടയാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.