എട്ടു വയസ്സുകാരിയെ കാണാതായത് പരിഭ്രാന്തി പരത്തി

മുണ്ടക്കയം: മൂന്നു മണിക്കൂര്‍ എട്ടു വയസ്സുകാരിയെ കാണാതായത് പരിഭ്രാന്തി പരത്തി. മുണ്ടക്കയം ടൗണില്‍ തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. മുണ്ടക്കയത്തിനടുത്ത് പുഞ്ചവയലില്‍ വിവാഹചടങ്ങില്‍ പങ്കെടുത്ത് മാതാപിതാക്കളും ബന്ധുക്കളുമൊത്ത് എട്ടു വയസ്സുകാരി തിരികെ വീട്ടിലേക്കു കാറില്‍ പോകുന്നതിനിടെ മുണ്ടക്കയത്ത് കുട്ടിക്ക് മൂത്രശങ്കയുണ്ടായി. സെന്‍ട്രല്‍ ജങ്ഷനില്‍ കാര്‍നിര്‍ത്തി മാതൃസഹോദരനൊപ്പം ബസ്സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷനില്‍ പോയത്രേ. അരമണിക്കൂര്‍ കഴിഞ്ഞിട്ടും കുട്ടിയും അമ്മാവനും തിരികെ എത്താതിരുന്നതിനെ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്നവര്‍ മേഖലയാകെ പരിശോധന നടത്തിയെങ്കിലും കണ്ടത്തൊനായില്ല. തുടര്‍ന്ന് വിവരം മുണ്ടക്കയം പൊലീസിനെ അറിയിച്ചു. പൊലീസ് എത്തിയതോടെ നാട്ടുകാരും തിരച്ചിലിനായി ഒപ്പം ചേര്‍ന്നു. ടൗണില്‍ മുഴുവന്‍ പരിശോധന നടത്തിയെങ്കിലും ശ്രമം വിഫലമായി. ഇതോടെ, കുട്ടിയുടെ മാതാവ് അബോധാവസ്ഥയുടെ വക്കിലത്തെി. കുറവിലങ്ങാട് സ്വദേശിയായ അമ്മാവന്‍െറ ഫോണിലേക്ക് വിളിക്കാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന്, കുട്ടിയെ അമ്മാവന്‍ തട്ടിക്കൊണ്ടുപോയതടക്കം നിരവധി കഥകളും പ്രചരിപ്പിച്ചു. ഒപ്പമുള്ളവര്‍ അറിയിച്ചതോടെ കുട്ടിയുടെയും അമ്മാവന്‍െറയും ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയിലും നിരന്നു. കുട്ടിയെ കൂട്ടിക്കൊണ്ടുപോയ അമ്മാവന്‍ മദ്യലഹരിയിലായിരുന്നുവെന്ന് പറയപ്പെടുന്നു. ഇതിനിടെ വൈകീട്ട് നാലരയോടെ കുറവിലങ്ങാട്ടെ ഒരുബേക്കറിയില്‍ കുട്ടി സുരക്ഷിതമായുണ്ടെന്ന് അമ്മാവന്‍ ഫോണില്‍ വിളിച്ചുപറയുകയായിരുന്നു. മൂത്രമൊഴിച്ചു തിരിച്ചുവരുന്നതിനിടെ കാര്‍ നിര്‍ത്തിയിട്ട സ്ഥലത്ത് കാണാതിരുന്നതിനെ തുടര്‍ന്ന് ബസില്‍ കയറി പോകുകയായിരുന്നുവത്രേ. ഇടുക്കി കരുന്തരുവി ചപ്പാത്ത് സ്വദേശികളായ മാതാപിതാക്കളും ബന്ധുക്കളും പിന്നീട് കുട്ടിയെ കൂട്ടിക്കൊണ്ടുവരാന്‍ കുറവിലങ്ങാട്ടേക്ക് യാത്രതിരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.