ഏറ്റുമാനൂരില്‍ വന്‍ അഗ്നിബാധ; ഫര്‍ണിച്ചര്‍ ഷോപ് കത്തി നശിച്ചു

ഏറ്റുമാനൂര്‍: നഗരത്തില്‍ പുലര്‍ച്ചെയുണ്ടായ അഗ്നിബാധയില്‍ ഒരു കെട്ടിടം പൂര്‍ണമായി കത്തിനശിച്ചു. നീണ്ടൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന മാതാ ഫര്‍ണിച്ചര്‍ എന്ന സ്ഥാപനമാണ് അഗ്നിക്കിരയായത്. ആളപായമില്ല. കാട്ടാത്തി തെക്കേകുന്നേല്‍ കുര്യന്‍ ദേവസ്യയുടേതാണ് സ്ഥാപനം. ശനിയാഴ്ച പുലര്‍ച്ചെ ഒന്നിനാണ് അപകടം. ഫര്‍ണിച്ചര്‍ ഷോപ്പിന്‍െറ പിന്‍ഭാഗത്തുള്ള ഷീറ്റ് മേഞ്ഞ വര്‍ക്ക് ഷോപ്പില്‍നിന്നാണ് തീപടര്‍ന്നത്. പൊട്ടിത്തെറിയുടെ ശബ്ദം കേട്ടുണര്‍ന്ന അയല്‍വാസികളും നാട്ടുകാരും വെള്ളമൊഴിച്ച് തീ അണക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തീപടര്‍ന്ന് പിടിച്ചപ്പോഴേക്കും കടയുടെ മുന്‍ഭാഗത്ത് കിടന്ന ഏതാനും ഫര്‍ണിച്ചറുകള്‍ മാത്രം പെറുക്കി മാറ്റാന്‍ കഴിഞ്ഞു. കോട്ടയത്തുനിന്നും എത്തിയ ഫയര്‍ഫോഴ്സിന്‍െറ മൂക്കാല്‍ മണിക്കൂര്‍ നേരത്തേ ശ്രമഫലമായി രണ്ടരമണിയോടെ തീ നിയന്ത്രണവിധേയമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.