പാലായില്‍ ഹോട്ടലിന് ബിയര്‍ ലൈസന്‍സ്: വിവാദം പതയുന്നു

പാലാ: പാലായില്‍ ഹോട്ടല്‍ സ്ഥാപനത്തിന് പുതുതായി ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ ലൈസന്‍സ് ലഭിച്ചത് സംബന്ധിച്ച് വിവാദമുയരുന്നു. മുനിസിപ്പല്‍ കൗണ്‍സിലിനും ഉദ്യോഗസ്ഥര്‍ക്കുംമേല്‍ അഴിമതിയുടെ കരിനിഴല്‍ വീഴ്ത്തിയാണ് വിവാദം ചൂടുപിടിക്കുന്നത്. അബ്കാരി അനുകൂല നിലപാടെടുത്ത് ജനത്തെ വഞ്ചിച്ചെന്നും ഇതിനുപിന്നില്‍ വലിയ അഴിമതി നടന്നിട്ടുണ്ടെന്നും കെ.സി.ബി.സി മദ്യവിരുദ്ധ സമിതി കുറ്റപ്പെടുത്തുമ്പോള്‍ പുതിയ ബിയര്‍ വൈന്‍ പാര്‍ലര്‍ അനുവദിക്കുന്നതിന് നഗരസഭയില്‍ ‘ബിയര്‍ കോഴ’ നടന്നിട്ടുണ്ടെന്ന് ബി.ജെ.പി ആരോപിക്കുന്നു. സമുദായനേതാക്കള്‍ എതിര്‍ത്തിട്ടുപോലും ബിയര്‍ പാര്‍ലറിന് അനുമതി കൊടുക്കാന്‍ മുനിസിപ്പല്‍ ഭരണനേതൃത്വം തയാറാവുകയാണുണ്ടായത്. വിവിധ വിഭാഗങ്ങളില്‍നിന്നുയര്‍ന്ന എതിര്‍പ്പുകളത്തെുടര്‍ന്ന് തീരുമാനമെടുക്കാതെ പലതവണ മാറ്റിവെച്ച അപേക്ഷയിലാണ് ഡീംഡ് ലൈസന്‍സ് ലഭിക്കാന്‍ ഹോട്ടല്‍ ഉടമക്ക് അവസരം ലഭിച്ചതെന്നും ഇക്കാര്യത്തില്‍ മുനിസിപ്പല്‍ കൗണ്‍സിലും ഉദ്യോഗസ്ഥരും ഗുരുതര വീഴ്ചവരുത്തിയെന്നും മദ്യവിരുദ്ധ സമിതി കുറ്റപ്പെടുത്തി. അനുമതി നല്‍കാതിരിക്കാനോ നല്‍കാനോ ഉള്ള എല്ലാ അധികാരവും നിലനില്‍ക്കത്തെന്നെ അപേക്ഷ ബോധപൂര്‍വം വെച്ചുതാമസിപ്പിച്ച് വന്‍ അഴിമതിക്കും വിലപേശലിനും വഴിയൊരുക്കുകയായിരുന്നു. ഡീംഡ് ലൈസന്‍സിന്‍െറ പേരില്‍ കോടതിയെ പഴിചാരുന്നത് ശരിയല്ല. ഒരു വര്‍ഷത്തോളം അപേക്ഷ വെച്ചുതാമസിപ്പിച്ചത് എന്തിനാണെന്ന് മുനിസിപ്പല്‍ അധികാരികള്‍ വ്യക്തമാക്കണം. ഈ കാലഘട്ടത്തില്‍ നിലവിലെ നിയമംവെച്ച് കോടതിയെ സമീപിക്കാന്‍ ഹോട്ടലുടമക്ക് മുനിസിപ്പല്‍ അധികാരികള്‍ അവസരമൊരുക്കുകയാണ് ചെയ്തത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മദ്യവിരുദ്ധ സമിതി ഭാരവാഹികളായ പ്രസാദ് കുരുവിള, സാബു എബ്രഹാം, ജോസ് കവിയില്‍ എന്നിവര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.