പുതുവത്സരാഘോഷത്തിനിടെ പൊലീസിനുനേരെ ആക്രമണം

കാഞ്ഞിരപ്പള്ളി: വാഹനങ്ങള്‍ തടഞ്ഞ് പുതുവത്സരാഘോഷം. വിവരമറിഞ്ഞ് സ്ഥലത്തത്തെിയ എസ്.ഐക്കും പൊലീസിനും നേര്‍ക്ക് ആക്രമണം. സംഭവത്തില്‍ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുറുവാമൂഴി സ്വദേശികളായ ശ്രീജിത്ത് (29), രാഹുല്‍ രാജ് (27), ആനന്ദ് (19), ഷാജി (47), ബിജു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഘത്തലവനടക്കം 15 പേര്‍ ഓടിരക്ഷപ്പെട്ടു. കാഞ്ഞിരപ്പള്ളി-എരുമേലി ശബരിമല പാതയില്‍ കുറുവാമൂഴിയില്‍ ശബരിമല തീര്‍ഥാടക വാഹനങ്ങളടക്കമുള്ളവ തടഞ്ഞ് പുതുവര്‍ഷ ആഘോഷം നടത്തുന്നതറിഞ്ഞ് സ്ഥലത്തത്തെിയ എസ്.ഐ ഷിന്‍േറാ പി. കുര്യനും പൊലീസിനും നേരെയാണ് ആക്രമണമുണ്ടായത്. സ്ഥലത്തത്തെിയ പൊലീസ് സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുമ്പോള്‍ അസഭ്യവര്‍ഷം നടത്തിയ 20 അംഗ സംഘം സോഡാകുപ്പി കൊണ്ട് പൊലീസിനെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് വിവരമറിഞ്ഞ് സി.ഐ ആര്‍. മധുവിന്‍െറ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് സ്ഥലത്തത്തെി ഇവരെ കസ്റ്റഡിയില്‍ എടുത്തു. അക്രമത്തിനിടെ സി.ഐയുടെ വാഹനത്തിന്‍െറ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് സംഘനേതാവായ മനു ഉള്‍പ്പെടെ മറ്റുള്ളവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. 19 മുതല്‍ 50 വയസ്സുവരെ പ്രായമുള്ളവരാണ് ആക്രമണത്തില്‍ പങ്കാളികളായത്. കാഞ്ഞിരപ്പള്ളി എസ്.ഐ ഷിന്‍േറാ പി. കുര്യന്‍, എ.എസ്.ഐ മനോജ്, സി.പി.ഒമാരായ ഷാജി ചാക്കോ, അജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.