സെന്‍സസിന്‍െറ പേരിലത്തെിയ യുവാവ് വീട്ടമ്മയെ ആക്രമിക്കാന്‍ ശ്രമിച്ചു

തൊടുപുഴ: സെന്‍സസ് ഉദ്യോഗസ്ഥനെന്ന പേരില്‍ വീട്ടിലത്തെിയ യുവാവ് വീട്ടമ്മയെ ആക്രമിക്കാന്‍ ശ്രമിച്ചതായി പരാതി. സംഘര്‍ഷത്തിനിടെ വീട്ടമ്മയുടെ കൈക്ക് പരിക്കേറ്റു. തൊടുപുഴക്ക് സമീപം പാറപ്പുഴയില്‍ കഴിഞ്ഞ 29നാണ് സംഭവം. ബൈക്കിലത്തെിയ യുവാവ് താലൂക്ക് ഓഫിസില്‍നിന്ന് സെന്‍സസ് ജോലിക്ക് വന്നതാണെന്ന് പരിചയപ്പെടുത്തി. ഈസമയം വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. യുവാവ് ആദ്യം ആധാര്‍ കാര്‍ഡ് ആവശ്യപ്പെട്ടു. തുടര്‍ന്ന് എത്ര സ്ഥലമുണ്ടെന്നും സ്വന്തമായി ഭൂമിയുണ്ടോ എന്നും അന്വേഷിച്ചു. രേഖകള്‍ പരിശോധിച്ചശേഷം വീട്ടിലെ മുറി അളക്കണമെന്ന് വീട്ടമ്മയോട് അറിയിച്ചു. ഇതിനിടെയാണ് യുവാവ് കത്തി കാട്ടി കഴുത്തില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പരിഭ്രാന്തയായെങ്കിലും ഇവര്‍ ബലം പ്രയോഗിച്ച് കത്തി കൈക്കലാക്കിയശേഷം പുറത്തേക്കോടി. ഇതിനിടെ യുവാവ് ബൈക്കില്‍ കയറി സ്ഥലംവിട്ടു. പരാതിയുടെ അടിസ്ഥാനത്തില്‍ കാളിയാര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.