സ്നേഹപൂര്‍വം സഹപാഠിക്ക്; പദ്ധതിക്ക് തുടക്കം

കോട്ടയം: വിദ്യാര്‍ഥികളില്‍ സഹപാഠികളോടും സമൂഹത്തോടും സഹാനുഭൂതി ഉണ്ടാക്കുന്നതിന് കേരള സാമൂഹികമിഷന്‍ നടപ്പാക്കുന്ന ‘സ്നേഹപൂര്‍വം സഹപാഠി’ പദ്ധതിയും ജില്ലാതല ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഡോ. പി.ആര്‍. സോന നിര്‍വഹിച്ചു. വിദ്യാര്‍ഥികള്‍ പ്രതിജ്ഞയെടുത്തു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷൈലജ ദിലീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹിക നീതി ഓഫിസര്‍ എസ്.എന്‍. ശിവന്യ, ഫാ. ഷാജി മേക്കര, എച്ച്.പി.ടി.എ പ്രസിഡന്‍റ് രാജു ആലപ്പാട്ട് എന്നിവര്‍ സംസാരിച്ചു. കേരള സാമൂഹിക സുരക്ഷാമിഷന്‍ വയോമിത്രം കോഓഡിനേറ്റര്‍ ജോജി ജോസഫ് പദ്ധതി വിശദീകരിച്ചു. കോട്ടയം എസ്.എച്ച് മൗണ്ട് എച്ച്.എസ്.എസ്, പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് സിസ്റ്റര്‍ റെയ്ചല്‍ സ്വാഗതവും എസ്.എച്ച് മൗണ്ട് ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍ ഫിലിപ്പ് ജോസഫ് നന്ദിയും പറഞ്ഞു. പദ്ധതിപ്രകാരം 10ാം ക്ളാസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് നേടി വിജയിച്ചവര്‍ക്ക് പ്രത്യേക സ്നേഹപൂര്‍വം എകസ്ലന്‍സ് അവാര്‍ഡ് നല്‍കും. ഫെബ്രുവരി ആദ്യ ആഴ്ചയില്‍ ജില്ലാടിസ്ഥാനത്തില്‍ നടക്കുന്ന ചടങ്ങിലാണ് അവാര്‍ഡ് നല്‍കുക. സാമൂഹിക സുരക്ഷാ മിഷന്‍ സംഘടിപ്പിക്കുന്ന ചടങ്ങുകളില്‍ ഓരോ സ്കൂളില്‍നിന്ന് സമാഹരിച്ച സ്നേഹപൂര്‍വം സഹപാഠിക്കുള്ള ഫണ്ട് ബന്ധപ്പെട്ട സ്കൂള്‍ അധികാരികള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്/കലക്ടര്‍ക്ക് കൈമാറണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.